യൂട്യൂബിൽ വീണ്ടും വിജയ് തരംഗം ;സർക്കാർ യൂട്യൂബിൽ കുതിക്കുന്നു
സർക്കാറുമായി വിജയ് എത്തി ;വിജയ് വീണ്ടും യൂട്യൂബിനെ വിറപ്പിക്കുന്ന
എല്ലാ വിജയ് ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന വിജയുടെ ഏറ്റവും പുതിയ ചിത്രംമാണ് സർക്കാർ .ഒക്ടോബർ 19 നു സർക്കാരിന്റെ ടീസറുകൾ പുറത്തിവിടുകയുണ്ടായി .എന്നാൽ ടീസർ പുറത്തിറക്കി കഴിഞ്ഞു മണിക്കൂറുകൾക്കകം പുതിയ റെക്കോർഡുകൾ സർക്കാർ സ്ഥാപിക്കുകയുണ്ടായി .ലോക നിലവാരത്തിൽ തന്നെ സർക്കാർ എത്തി കഴിഞ്ഞു എന്നുതന്നെ പറയാം .5 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിച്ച സിനിമ കൂടാതെ 1 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ സിനിമ ടീസർ ,24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ വ്യൂസ് കൂടാതെ ലൈക്കുകൾ നേടിയ ടീസർ എന്നി റെക്കോർഡുകളാണ് സർക്കാരിന് ഇപ്പോൾ സ്വന്തമായുള്ളത് .
എന്നാൽ ടീസർ പുറത്തിറങ്ങി 4 ദിവസ്സം കഴിയുമ്പോളും വ്യൂസ് എല്ലാ റെക്കോർഡുകളും ഭേദിച്ചുകൊണ്ട് മുന്നേറുകയാണ് .ഇപ്പോൾ 2 കോടിയ്ക്ക് മുകളിൽ വ്യൂസ് സർക്കാർ വെറും 4 ദിവസംകൊണ്ടു നേടിക്കഴിഞിരിക്കുന്നു .കൂടാതെ 1.3 മില്യൺ ലൈക്കുകൾ ആണ് സർക്കാരിന് ഇതുവരെ ലഭിച്ചിരിക്കുന്നത് .യൂട്യൂബിന്റെ ട്രെൻഡിങ്ങിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് വിജയുടെ സർക്കാർ നിൽക്കുന്നത് .കഴിഞ്ഞ ദിവസ്സങ്ങളിൽ ട്രേഡിങിൽ ഒന്നാം സ്ഥാനത്തു തന്നെയായിരുന്നു .എന്നാൽ ഇതുവരെ 137കെ ഡിസ്‌ലൈകുകൾ മാത്രമാണ് സർക്കാരിന് ലഭിച്ചിരിക്കുന്നത് .ടീസറിനു വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതും .
വിജയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നാണ് ദീപാവലി റിലീസിങ്ങിന് പുറത്തിറങ്ങുന്ന സർക്കാർ .സ്പൈഡർ എന്ന സിനിമയ്ക്ക് ശേഷം മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയാണിത് .ഇതൊനൊടകം തന്നെ സർക്കാരിലെ പാട്ടുകളും സൂപ്പർ ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു .AR റഹ്മാൻ ആണ് സർക്കാരിന് സംഗീതം നൽകിയിരിക്കുന്നത് .വരും ദിവസ്സങ്ങളിൽ കൂടുതൽ വ്യൂസ് കൂടാതെ ലൈക്കുകൾ ടീസറിന് പ്രതീക്ഷിക്കാം .വിജയുടെ തന്നെ മെർസലിന്റെ റെക്കോർഡുകൾ ആണ് ഇപ്പോൾ സർക്കാർ തകർത്തിരിക്കുന്നത് .സർക്കാർ നവംബർ 6 നു തിയറ്ററുകളിൽ പുറത്തിറങ്ങുന്നു .
Team Digit
Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile