തെലുങ്ക് സൂപ്പർതാരം സായി ധരം തേജും, മലയാളിതാരം സംയുക്തയും കേന്ദ്ര കഥാപാത്രങ്ങളായ ‘വിരുപക്ഷ’യുടെ OTT റിലീസ് പ്രഖ്യാപിച്ചു. പുഷ്പ ഒരുക്കിയ സുകുമാർ തിരക്കഥ എഴുതിയ തെലുങ്ക് സൂപ്പർഹിറ്റ് ചിത്രം ഒരു ഹൊറർ- മിസ്റ്ററി സിനിമയാണ്.
ബോക്‌സ് ഓഫീസിൽ മികച്ച വിജയം നേടിയ തെലുങ്ക് ചിത്രം ഇപ്പോഴിതാ OTTയിലേക്ക് വരികയാണ്. ഒരു ഗ്രാമത്തിലെ അസാധാരണമായ മരണങ്ങളും തുടർസംഭവങ്ങളും പശ്ചാത്തലമാക്കി ഒരുക്കിയ Horror thriller ഈ മാസം തന്നെ ഡിജിറ്റൽ റിലീസിന് എത്തും. സിനിമയുടെ ഒടിടി വിശേഷങ്ങളും മറ്റും വിശദമായി അറിയാം.
ഭീംല നായക് എന്ന ചിത്രത്തിന് ശേഷം തീവണ്ടി ഫെയിം സംയുക്ത തെലുങ്കിൽ അഭിനയിച്ച മറ്റൊരു ചിത്രമാണിത്. രണ്ട് തെലുങ്ക് ചിത്രങ്ങളിലൂടെയും ടോളിവുഡിൽ താരം ആരാധകരെ സ്വന്തമാക്കി കഴിഞ്ഞു. സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാൻ, ചെങ്കിസ് തുടങ്ങിയ സിനിമകളുടെ തിയേറ്റർ റിലീസിനൊപ്പമാണ് Virupakshaയും പ്രദർശനത്തിന് എത്തിയത്. എന്നാലും സിനിമ അർഹിക്കുന്ന വിജയം തന്നെ നേടിയെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തിയേറ്ററുകളിൽ കോളിളക്കം സൃഷ്ടിച്ചതോടെ മറ്റ് പല ഭാഷകളിലേക്കും വിരുപക്ഷ തിയേറ്റർ റിലീസിന് എത്തി. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് വിരുപക്ഷ പുറത്തിറങ്ങിയത്. മെയ് 5നായിരുന്നു ചിത്രത്തിന്റെ മലയാളം പതിപ്പ് തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയത്. E4 സിനിമാസാണ് Virupakshaയെ മലയാളത്തിൽ റിലീസ് ചെയ്തത്.
കാർത്തിക് വർമ്മ ദണ്ഡുവാണ് Virupaksha സംവിധാനം ചെയ്തിരിക്കുന്നത്. 1990 ആണ് ചിത്രത്തിന്റെ കഥ നടക്കുന്ന കാലഘട്ടം. സുനിൽ, ബ്രഹ്മാജി, രവി കൃഷ്ണ എന്നിവരാണ് തെലുങ്ക് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. അജനീഷ് ലോക്നാഥാണ് ഹൊറർ സിനിമയ്ക്ക് സംഗീതം ഒരുക്കിയത്. വിരുപക്ഷയുടെ ഫ്രെയിമുകൾ ഒരുക്കിയതാകട്ടെ മലയാളിയായ ശാംദത്ത് സൈനുദ്ദീൻ ആണ്. ശ്രീ വെങ്കിടേശ്വര സിനി ചിത്രയുടെ ബാനറിൽ ബിവിഎസ്എൻ പ്രസാദാണ് സിനിമ നിർമിച്ചത്.
ബോക്സ് ഓഫീസിൽ നിന്ന് 86 കോടി രൂപയാണ് വിരുപക്ഷ സ്വന്തമാക്കിയത്. ഇപ്പോഴിതാ സിനിമ നെറ്റ്ഫ്ലിക്സിൽ റിലീസിന് എത്തുകയാണ്. മെയ് 21 മുതൽ ചിത്രം Netflixൽ സ്ട്രീമിങ് ആരംഭിക്കും.