ആമസോൺ എക്കോയ്ക്ക് വെല്ലുവിളിയുമായി സാംസങ്ങ് വേഗ

Updated on 02-Aug-2017
HIGHLIGHTS

നിലവിൽ ഗൂഗിൾ ഹോമുമായി മത്സരിക്കുന്ന ആമസോൺ എക്കോയ്ക്ക് പുതിയ എതിരാളിയായിരിക്കും സാംസങ്ങ് വേഗ

 

ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിയ ആമസോൺ ഉൽപ്പന്നമായ എക്കോയെ വെല്ലാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയുള്ള ബിക്സ്ബി  അധിഷ്ഠിതമായ ഒരു ഉത്പന്നവുമായി സാംസങ്ങ് അണിയറയിൽ തയാറെടുക്കുന്നതായി സൂചനകൾ. സ്മാർട്ട് സ്പീക്കർ മാർക്കറ്റിൽ ആമസോണിന്റെ പിന്നാലെ സാംസങ്ങും എത്തുന്നതോടെ വിപണിയിൽ ചൂടേറും.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

'വേഗ' എന്ന പേരിലുള്ള ഉല്പന്നമായിരിക്കും സാംസങ്ങ് വിപണിയിലെത്തിക്കുക.ബിക്സ്ബിക്ക് നിലവിലുള്ള പരാധീനതകൾ കണക്കിലെടുക്കുമ്പോൾ ഈ ആശയം എത്ര വേഗം പ്രാവർത്തികമായേക്കുമെന്നു കണ്ടറിയണം.അമേരിക്കൻ ഇഗ്ളീഷ് മാത്രം നേരെ ചൊവ്വേ മനസ്സിലാക്കാൻ മാത്രം കഴിയുന്ന ബിക്സ്ബിയുമായി അങ്കത്തിനിറങ്ങുമ്പോൾ സാംസങ്ങ് ഒന്ന് വിയർക്കാനും സാധ്യതയുണ്ട്.

ഭാഷാ സംബന്ധമായ പ്രശ്നങ്ങളുമായി ബിക്സ്ബി  ഗാലക്‌സി 8 ൽ പോലും നന്നായി പണിയെടുക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ഗൂഗിൾ ഹോമുമായി മത്സരിക്കുന്ന ആമസോൺ എക്കോയ്ക്ക് പുതിയ എതിരാളിയാകാൻ സാംസങ്ങ് ഉൽപ്പന്നത്തിന് കഴിയുമോ എന്നതാണ്‌  ടെക് ലോകം ഉറ്റുനോക്കുന്നത് .

Connect On :