മൈക്രോ LED ഡിസ്പ്ലേയുമായി സാംസങ് ഗാലക്‌സി സ്മാർട്ട് വാച്ചുകൾ

Updated on 31-Jan-2023
HIGHLIGHTS

OLED ഡിസ്പ്ലേകളേക്കാൾ മൈക്രോഎൽഇഡി സ്ക്രീനുകൾ നിർമിക്കാൻ പ്രയാസമാണ്

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട് ടിവികൾ മൈക്രോഎൽഇഡി ഡിസ്പ്ലേകളോടെയാണ് വരുന്നത്

സാംസങ് വെയറബിളുകൾക്കായി മൈക്രോഎൽഇഡി ഡിസ്‌പ്ലേകൾ ഉടൻ അവതരിപ്പിക്കും

സാംസങ് (Samsung) ഗാലക്‌സി സീരീസ് വെയറബിളുകൾക്കായി മൈക്രോഎൽഇഡി(Micro LED) ഡിസ്‌പ്ലേകൾ ഉപയോഗിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ദക്ഷിണ കൊറിയൻ ഇലക്ട്രോണിക്സ് നിർമ്മാതാവ്  ഉയർന്ന നിലവാരമുള്ള സ്മാർട്ട് ടിവികൾക്കായി മൈക്രോഎൽഇഡി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇത് ഇനിമുതൽ ഗാലക്സി സ്മാർട്ട് വാച്ചുകൾക്കായും പരീക്ഷിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ സാംസങ് സ്മാർട് വാച്ചുകൾക്ക് ഒഎൽഇഡി (OLED) ഡിസ്പ്ലേകൾ പായ്ക്ക് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആപ്പിൾ ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകൾക്കും സ്മാർട്ട് വാച്ച് OLED പാനലുകൾ നിർദേശിക്കുന്നു. TFT, OLED സ്‌ക്രീനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ വൈദ്യുതി ഉപഭോഗവുമുള്ള ഒരു മികച്ച ഡിസ്‌പ്ലേ സാങ്കേതികവിദ്യയാണ് മൈക്രോഎൽഇഡി (Micro LED). സാംസങ് ഡിസ്പ്ലേ കഴിഞ്ഞ വർഷം മൈക്രോഎൽഇഡി(Micro LED) സ്മാർട്ട് വാച്ചുകളിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതായും സ്മാർട്ട് വാച്ചുകൾക്കായി മൈക്രോഎൽഇഡി ഡിസ്പ്ലേകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്.

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട് ടിവികൾ മൈക്രോഎൽഇഡി ഡിസ്പ്ലേകളോടെയാണ് വരുന്നത്, ഇവ നിർമ്മിക്കുന്നത് സാംസങ് ഇലക്ട്രോണിക്സ് തന്നെയാണ്. സാംസങ്ങിന്റെ ഡിസ്‌പ്ലേ ഡിവിഷൻ അടുത്ത തലമുറ ഡിസ്‌പ്ലേ സാങ്കേതികവിദ്യയായി മൈക്രോഎൽഇഡിയെ പരിഗണിക്കുന്നു അതിന്റെ ആദ്യ ഉൽപ്പന്നമായി സ്മാർട്ട് വാച്ചുകൾ ലക്ഷ്യമിടുന്നു.

മൈക്രോ എൽഇഡിയുടെ സവിശേഷതകൾ

നാളത്തെ ഫ്ലാറ്റ് പാനൽ ഡിസ്പ്ലേ സംവിധാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മൈക്രോ എൽഇഡി ഡിസ്പ്ലേയുടെ സാങ്കേതികവിദ്യ സാധാരണ എൽഇഡിയുടേതിനു തുല്യമാണ്. സാധാരണ എൽഇഡിയെക്കാൾ വലിപ്പം കുറഞ്ഞ എൽഇഡികൾ ഉപയോഗിക്കുന്നു എന്നതാണ് മൈക്രോ എൽഇഡി ഡിസ്പ്ലേയുടെ സവിശേഷത. ഇത് ഒരു ഡിസ്പ്ലേ ഉൾക്കൊള്ളുന്ന എൽഇഡിയുടെ എണ്ണം വർധിപ്പിക്കും. ഇത് കൂടുതൽ മിഴിവുള്ള ദൃശ്യങ്ങൾ നൽകും. 

നിറങ്ങൾക്കു കൂടുതൽ വ്യക്തത നൽകും ഒപ്പം വൈദ്യുതി ഉപയോഗവും കുറയ്ക്കും. നിലവിലുള്ള എൽഇഡി ഡിസ്പ്ലേകളെക്കക്കാൾ 30 ശതമാനം അധികം തെളിച്ചമുള്ളതായിരിക്കും മൈക്രോ എൽഇഡി ഡിസ്പ്ലേ. ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്മാർട് ഫോണുകൾക്കും സ്മാർട്‍ വാച്ചുകൾക്കും പ്രകടമായ മാറ്റം നൽകാൻ പര്യാപ്തമാണ് മൈക്രോ എൽഇഡി ഡിസ്പ്ലേ. ഒഎൽഇഡി ഡിസ്പ്ലേയിലെ ഓർഗാനിക് ഘടകത്തിനു പകരം സാധാരണ എൽഇഡിയിലെ ഗാലിയം നൈട്രൈഡ് ഘടകമാണ് മൈക്രോ എൽഇഡി ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

അതായത് വിപണിയിലുള്ള ഡിസ്പ്ലേ സാങ്കേതികവിദ്യയെ തന്നെ മാറ്റിമറിക്കുന്നു. ഒഎൽഇഡിയെക്കാൾ കൂടുതൽ കാലം നിലനിൽക്കുമെന്നതും ഡിസ്പ്ലേകൾക്ക് ഇനിയും കനം കുറയുമെന്നതും മൈക്രോ എൽഇഡിയുടെ ഭാവി ശോഭനമാക്കാൻ പര്യാപ്തമാണ്.

Connect On :