റിൻ കമ്പനിയുടെ അലക്ക് സോപ്പെന്ന് തോന്നിക്കുന്ന പുതിയ ഉപകരണമാണ് വൈറലാവുന്നത്
സാംസങ്ങാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്
ലുക്കിലും ഡിസൈനിലും സോപ്പ് പോലിരിക്കുന്ന ഈ ഡിവൈസിനെ പരിചയപ്പെട്ടാലോ!
മടക്കാവുന്ന ഫോണുകൾ, വലിച്ചുനീട്ടാവുന്ന ഫോണുകൾ… എന്തും സസൂഷ്മം ഒപ്പിയെടുക്കാവുന്ന കിടിലൻ ക്യാമറ ഫോണുകൾ. ഫോണുകളിലെ അതിഭീമനായ Appleനെ പോലും തോൽപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണല്ലോ Samsung. കാലം പല പല Technologyകളും ഇങ്ങനെ പുതിയതായി അവതരിപ്പിക്കുമ്പോൾ, ഇപ്പോൾ പ്രചരിക്കുന്ന പുതിയ ചിത്രം കണ്ടാൽ നിങ്ങളും ചിന്തിക്കും… ഇതെന്താ ഡിജിറ്റൽ സോപ്പോ എന്ന്.
Samsungന്റെ ഡിജിറ്റൽ സോപ്പോ?
സംഭവം കാണാൻ റിൻ കമ്പനിയുടെ അലക്ക് സോപ്പ് പോലെ തന്നെയാണ്. അവയുടെ ഡിസൈൻ മാത്രമല്ല. വെള്ളത്തിലും പൊടിയിലുമെല്ലാം വച്ചിരിക്കുന്ന രീതിയിലാണ് ഈ ഉപകരണത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ കൊണ്ടുവരാൻ എപ്പോഴും പരീക്ഷണം നടത്തുന്ന Samsung അതിനാൽ തന്നെ ഒരു Digital Soap അവതരിപ്പിച്ചാലും അതിശയിക്കേണ്ടതില്ല. എന്നാൽ, ഇത് ഒരു സോപ്പല്ല. Samsungന്റെ പോർട്ടബിൾ സോളിഡ്-സ്റ്റേറ്റ് ഡ്രൈവ് അല്ലെങ്കിൽ SSD ഉൽപ്പന്നമാണിത്. സാംസങ് T7 ഷീൽഡ് എന്നാണ് ഈ ഹാർഡ് ഡിസ്കിന്റെ പേര്.
അലക്ക് സോപ്പിന്റെ മോഡലിൽ സാംസങ് T7 ഷീൽഡ്
നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ധാരാളം സ്റ്റോറേജ് സ്പേസ് വാഗ്ദാനം ചെയ്യുന്ന ഹാർഡ് ഡിസ്കാണിത്. ഏത് പാരിസ്ഥിതിക സാഹചര്യങ്ങളിലും കൊണ്ടുനടക്കാനും, ഫയലുകളും വിവരങ്ങളും കൃത്യമായി സൂക്ഷിച്ച് വക്കുന്നതിനും Samsungന്റെ T7 ഷീൽഡ് PSSD ഉപയോഗിക്കാം. ഡാറ്റാ ട്രാൻസ്ഫർ വേഗതയും ഈ ഉപകരണത്തിന്റേത് അതിശയകരമാണ്.
വിലയും വിശദവിവരങ്ങളും
10,300 രൂപയാണ് ഇതിന്റെ വില. സാംസങ് T7 ഷീൽഡ് SSD 1TB വേരിയന്റിന് ഏകദേശം 10,300 രൂപയാണ് വില വരുന്നതെങ്കിൽ, T7 ഷീൽഡിന്റെ ഉയർന്ന 2TB സ്റ്റോറേജ് പതിപ്പിന് ഏകദേശം 17,920 രൂപ ചിലവാകും. നീല, കറുപ്പ്, ബീജ് എന്നീ നിറങ്ങളിൽ സാംസങ് T7 ഷീൽഡ് ലഭ്യമാണ്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.