Samsung New Security Feature: ഓട്ടോ ബ്ലോക്കറിലൂടെ ഇനി കൂടുതൽ സെക്യൂരിറ്റി, ഇതാണ് പുതിയ Samsung ഫീച്ചർ

Samsung New Security Feature: ഓട്ടോ ബ്ലോക്കറിലൂടെ ഇനി കൂടുതൽ സെക്യൂരിറ്റി, ഇതാണ് പുതിയ Samsung ഫീച്ചർ
HIGHLIGHTS

Samsung ഓട്ടോ ബ്ലോക്കർ എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു

ഫോണിന് നേരെയുണ്ടാകുന്ന സുരക്ഷാ ആക്രമണങ്ങളിൽ നിന്ന് ഈ പുതിയ ടൂൾ മികച്ച സംരക്ഷണം നൽകും

സാംസങ് ഓട്ടോ ബ്ലോക്കർ വൈറസുകളെ തടയും

പുതിയ സെക്യൂരിറ്റി ഫീച്ചർ അവതരിപ്പിച്ചു Samsung. ഓട്ടോ ബ്ലോക്കർ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചർ One UI 6-ൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഗാലക്സി ഉപഭോക്താക്കളുടെ ഫോണിന് നേരെയുണ്ടാകുന്ന സുരക്ഷാ ആക്രമണങ്ങളിൽ നിന്ന് ഈ പുതിയ ടൂൾ മികച്ച സംരക്ഷണം നൽകും. സാംസങ്ങിന്റെ മുഴുവൻ ഡിവൈസുകളുടെ സുരക്ഷിതത്വവും ഓട്ടോ ബ്ലോക്കർ പരിഗണിക്കുമെന്നാണ് അറിയുന്നത്‌. വലിയ പ്രതീക്ഷയോടെയാണ് സാംസങ് ഓട്ടോ ബ്ലോക്കറെ അവതരിപ്പിച്ചിരിക്കുന്നത്.

Samsung ഓട്ടോ ബ്ലോക്കർ എന്ന പുതിയ ഫീച്ചർ

സൈഡ്‌ലോഡിംഗ് ആണ് പ്രധാന സവിശേഷത. ഗൂഗിൾ പ്ലേ സ്റ്റോർ പോലുള്ള ആപ്പുകളിലെ സൈഡ്‌ലോഡിംഗ് അനുവദിക്കുകയുള്ളു. വെബ്സൈറ്റുകളിലും ടെലിഗ്രാമുകളിലും ലഭിക്കുന്ന എപികെ ആപ്പുകളെ ഇവ തിരിച്ചറിയുകയും ഇവയുടെ ഇൻസ്റ്റാളേഷനേൻ ഇവ തടയുകയും ചെയ്യും. നിങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിപ്പിക്കാനും ഓഫ് ചെയ്യാനുമുള്ള ചോയിസും സാംസങ് നൽകിയിട്ടുണ്ട്.

Samsung ഓട്ടോ ബ്ലോക്കർ വോയ്‌സ് ഫിഷിംഗ് തടയും

ഹാക്കർമാർ സ്പൈ ആപ്പുകളുടെ സഹായത്താൽ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കാം. സാംസങ്ങിന്റെ ഓട്ടോ ബ്ലോക്കർ പ്രവർത്തിപ്പിക്കുന്നതോടെ ഈ ശ്രമങ്ങൾ പരാജയപ്പെടും. ഇതിന് പുറമെ വോയ്‌സ് ഫിഷിംഗ് തടയാനും ഓട്ടോ ബ്ലോക്കർ സഹായിക്കുന്നതാണ്.

ഓട്ടോ ബ്ലോക്കർ എന്ന് പുത്തൻ ഫീച്ചർ അവതരിപ്പിച്ചു Samsung
ഓട്ടോ ബ്ലോക്കർ എന്ന് പുത്തൻ ഫീച്ചർ അവതരിപ്പിച്ചു Samsung

സാംസങ് ഓട്ടോ ബ്ലോക്കർ വൈറസുകളെ തടയും

കമ്പ്യൂട്ടറുകളിൽ നിന്ന് യുഎസ്ബി കേബിൾ വഴി ഫയലുകളും മറ്റും കോപ്പി ചെയ്യുമ്പോൾ കയറാൻ സാധ്യതയുള്ള വൈറസുകളെയും ഇവ പ്രതിരോധിക്കുന്നതായിരിക്കും. ഇതിന് പുറമെ മെസേജ് ഗാർഡിലും ധാരാളം സുരക്ഷ അപ്ഡേറ്റുകൾ സാംസങ് വരുത്തിയിട്ടുണ്ട്. ഈ പുതിയ മാറ്റങ്ങളെല്ലാം സാംസങ്ങിന്റെ ജനപ്രീതി വർധിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സുരക്ഷ ഫീച്ചറുകളിൽ ആപ്പിൾ ആയിരുന്നു മുന്നിട്ട് നിന്നത്. എന്നാൽ ഇപ്പോൾ‌ ആപ്പിളിന് ശക്തമായ മത്സരം നൽകാൻ സാംസങ്ങിനും സാധിക്കുന്നുണ്ട്.

സാംസങ് ഇന്ത്യൻ വിപണിയിലും ആഗോള വിപണിയിലും മുന്നിൽ

ഗൂഗിൾ പിക്സൽ ഫോണുകൾക്ക് സമാനമായി ഏഴ് വർഷത്തെ സുരക്ഷ അപ്ഡേറ്റുകളും സെക്യൂരിറ്റി അപ്ഡേറ്റുകളും സാംസങ്ങും നൽകും എന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. ഇങ്ങനെ സംഭവിച്ചാൽ സാംസങ്ങിന് ഇത് വലിയ നേട്ടമായിരിക്കും. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ വിപണിയിലും ആഗോള വിപണിയിലും മുന്നിട്ട് നിൽക്കുന്നത് സാംസങ്ങാണ്. ഈ വർഷത്തെ മൂന്നാം പാദത്തിലെ കണക്കുകൾ അനുസരിച്ചാണ് സാംസങ് മുന്നിട്ട് നിൽക്കുന്നത്.

കൂടുതൽ വായിക്കൂ: Reliance SBI Card Launch: SBI-യുമായി കൈകോർത്ത് Reliance പുറത്തിറക്കിയ ക്രെഡിറ്റ് കാർഡ് എന്തെന്ന് അറിയൂ…

സാംസങ് ഫോണുകൾ വിൽപ്പനയിൽ മുന്നിൽ

ഇന്ത്യയിൽ വിപണി പരിശോധിക്കുമ്പോൾ വിറ്റുപോയ സ്മാർട്ട് ഫോണുകളിൽ 18 ശതമാനവും സാംസങ്ങിന്റെ ഫോണുകൾ ആയിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 7.9 മില്യണ്‍ യൂണിറ്റിന്റെ ഇടപാടുകൾ സാംസങ് രാജ്യത്ത് നടത്തി. ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഷവോമിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്

7.6 മില്യണ്‍ യൂണിറ്റ് വിറ്റുവരവോടെയാണ് ഷവോമി രണ്ടാമത് എത്തിയിരിക്കുന്നത്. രണ്ട് കമ്പനികളുടെയും ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റുപോയിരിക്കുന്നത്.

Nisana Nazeer
Digit.in
Logo
Digit.in
Logo