സാംസങ്ങിന്റെ പുതിയ ഉത്പന്നങ്ങൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു .സാംസങ്ങിന്റെ ഫോൾഡബിൾ സ്മാർട്ട് ഫോണുകളും കൂടാതെ Samsung Galaxy Watch 4, Galaxy Watch 4 Classic എന്നി വാച്ചുകളും ആണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .എന്നാൽ ഈ വാച്ചുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചട്ടില്ല .എല്ലാ ഫീച്ചറുകളും ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് സാംസങ്ങിന്റെ പുതിയ വാച്ചുകളും അവതരിപ്പിച്ചിരിക്കുന്നത് .
SAMSUNG GALAXY WATCH 4 മോഡലുകൾക്ക് 1.4 ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയും കൂടാതെ WATCH 4 CLASSIC മോഡലുകൾക്ക് 1.2 ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയും ആണ് നൽകിയിരിക്കുന്നത് .Gorilla Glass DX+ കൂടാതെ DX സംരക്ഷവും ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ രണ്ടു SAMSUNG GALAXY WATCH 4 , WATCH 4 വാച്ചുകളും Exynos W920 dual-core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ 1.5 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളും ഈ വാച്ചുകൾക്ക് ലഭിക്കുന്നതാണ് . ഈ രണ്ടു വാച്ചകളിലും ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് മോണിറ്ററിംഗ് ,ഇലട്രിക്കൽ ഗിയർ ,ബയോ ആക്റ്റീവ് സെൻസറുകൾ ( helps in measuring blood pressureSpO2 blood oxygen saturation ലെവൽ )എന്നി സംവിധാനങ്ങൾ ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ SAMSUNG GALAXY WATCH 4 മോഡലുകൾക്ക് $249 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 19000 രൂപയ്ക്ക് അടുത്തുവരും ) രൂപയും കൂടാതെ SAMSUNG GALAXY WATCH 4 ക്‌ളാസ്സിക്ക് മോഡലുകൾക്ക് $349 ആണ് വില വരുന്നത് .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.2 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയുടെ കൂടാതെ 7.6 ഇഞ്ചിന്റെ ഫോൾഡബിൾ AMOLED ഡിസ്‌പ്ലേയും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 2262×832 പിക്സൽ റെസലൂഷനും 2208×1768 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .മറ്റൊരു സവിശേഷത എന്നത് ഇതിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകൾ തന്നെയാണ് .4 മെഗാപിക്സലിന്റെ ഇൻ ഡിസ്പ്ലേ ക്യാമറകളാണ് ലഭിക്കുന്നത് . പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവയിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് ലഭിക്കുന്നത് .12 മെഗാപിക്സൽ + 10 മെഗാപിക്സൽ + 4 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണുള്ളത് .ഇതിന്റ വില നോക്കുകയാണെങ്കിൽ $1,799.99(ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 1,33,600) രൂപയാണ് വരുന്നത് .