ഗാലക്സി എസ് 8 +ന്റെ 6 ജിബി വേരിയന്റ് വിപണിയിലെത്തി

ഗാലക്സി എസ് 8 +ന്റെ 6 ജിബി വേരിയന്റ്  വിപണിയിലെത്തി
HIGHLIGHTS

ഈ ഫോണിന്റെ രണ്ടു വേരിയൻറുകൾ തമ്മിൽ റാമിലൊഴികെ മറ്റു വ്യത്യാസങ്ങളില്ല

സാംസങ്ങിന്റെ ഗാലക്‌സി ശ്രേണിയിലെ പുതിയ ഫ്‌ളാഗ്‌ഷിപ്പ്  സ്മാർട്ട് ഫോൺ; ഗാലക്സി എസ് 8 ന്റെ ഉയർന്ന വേരിയന്റ് ഗാലക്സി എസ് 8 + ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിലെ  വിപണിയിലെത്തി. ഈ വർഷം മാർച്ചിൽ ഗാലക്സി എസ് 8, ഗാലക്സി എസ് 8 + എന്നിവ സാംസങ്ങ്  അവതരിപ്പിച്ചിരുന്നു . ഈ രണ്ട് സ്മാർട്ട്ഫോണുകളും 4 ജിബി റാം വേരിയന്റിലാണ് ആദ്യം പുറത്തെത്തിയത്. 

എന്നാൽ എസ് 8 + ന്റെ ഒരു 6 ജിബി റാം വേരിയന്റ് സാംസങ്ങ്  ദക്ഷിണ കൊറിയയിൽ ഏപ്രിലിൽ പ്രഖ്യാപിക്കുകയുണ്ടായി .എസ് 8 + ന്റെ 6 ജിബി റാം വേരിയന്റ് തിരഞ്ഞെടുത്ത മാർക്കറ്റുകളിൽ  മാത്രമേ ലഭിക്കുകയുള്ളൂ എന്നും കമ്പനി  നേരത്തേ അറിയിച്ചിരുന്നു. പ്രീമിയം മൊബൈലുകളുടെ മെച്ചപ്പെട്ട വിപണിയായ ഇന്ത്യയിൽ എസ് 8 + ന്റെ 6 ജിബി വേരിന്റ് ഇപ്പോൾ സാംസങ്ങ്  അവതരിപ്പിച്ചിരിക്കുകയാണ്. 

ഗാലക്സി എസ് 8 + ന്റെ 4 ജിബി റാം വേരിയന്റിൽ 64 ജിബി ഇന്റേണൽ സ്റ്റോറേജാണുള്ളത് എന്നാൽ  ഈ ഫോണിന്റെ  6 ജിബി റാം വേരിയന്റിൽ 128 ജിബി ഇന്റേണൽ സ്റ്റോറേജുണ്ട്.  ഈ ഫോണിന്റെ 4 ജിബി റാം, 6 ജിബി റാം എന്ന രണ്ടു വേരിയൻറുകൾ  തമ്മിൽ റാമിലൊഴികെ  മറ്റൊരു  വ്യത്യാസങ്ങളും നിലവിലില്ല.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo