എസ് 8 നെക്കാൾ കൂടുതൽ ഈടുനിൽക്കുന്ന രൂപകൽപ്പനയിലാകും ആക്റ്റീവ് വേരിയന്റ് എത്തുക
കൊറിയൻ ഇലക്ട്രോണിക് ഭീമൻ സാംസങ്ങിൽ നിന്നും ഈയിടെ വിപണിയിലെത്തിയ ഗ്യാലക്സി എസ് 8 ന്റെ ഇൻഫിനിറ്റ് ഡിസ്പ്ലേ ഒഴിവാക്കി മറ്റൊരു മോഡൽ അണിയറയിലൊരുങ്ങുന്നതായി സൂചനകൾ. ഇപ്പോൾ വിപണിയിലുള്ള സാംസങ് ഗ്യാലക്സി എസ് 8 ന്റെ വ്യത്യസ്തമായ രൂപത്തിലുള്ള മോഡൽ കർവ് ചെയ്യപ്പെടാത്ത ഫ്ളാറ്റ് ഡിസ്പ്ലേയുമായാണ് തയാറെടുക്കുന്നത്.
സാംസങ്ങ് ഗ്യാലക്സി എസ് 8 നെക്കാൾ കൂടുതൽ ഈടുനിൽക്കുന്ന രൂപകൽപ്പനയിൽ തയാറാകുന്ന സാംസങ്ങ് ഗ്യാലക്സി എസ് 8 ആക്റ്റീവ് എന്ന ഈ സ്മാർട്ട്ഫോൺ പതിപ്പ് ഉടൻ പ്രഖ്യാപിക്കപ്പെടുമെന്നാണ് വയർലെസ് പവർ കൺസോർഷ്യം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷം, സാംസങ്ങ് ഗാലക്സി എസ് 7 പ്രഖ്യാപിച്ച ശേഷം കമ്പനി ഗാലക്സി എസ് 7 ആക്ടീവ് എന്നൊരു മോഡൽ കൂടി അവതരിപ്പിച്ചിരുന്നു . അത്പോലെ സമാന പ്രത്യേകതകൾ ഉള്ള ഒരു എസ് 8 ആക്ടീവ് വേരിയന്റ് ഉടൻ വിപണിയിലെത്താൻ സാധ്യതയുണ്ട്. കൂടുതൽ ഈടുനിൽക്കുന്ന വ്യത്യസ്ത ഡിസൈനിലാകും എസ് 8 ന്റെ ആക്റ്റീവ് വേരിയന്റ് ഉപഭോക്താക്കളിലെത്തുക.