സാംസങ്ങ് ഗാലക്‌സി എസ് 8 ന്റെ ആക്റ്റീവ് പതിപ്പ് ഉടൻ ?

സാംസങ്ങ് ഗാലക്‌സി എസ്  8 ന്റെ ആക്റ്റീവ് പതിപ്പ് ഉടൻ ?
HIGHLIGHTS

എസ് 8 നെക്കാൾ കൂടുതൽ ഈടുനിൽക്കുന്ന രൂപകൽപ്പനയിലാകും ആക്റ്റീവ് വേരിയന്റ് എത്തുക

കൊറിയൻ ഇലക്ട്രോണിക് ഭീമൻ സാംസങ്ങിൽ നിന്നും ഈയിടെ വിപണിയിലെത്തിയ ഗ്യാലക്സി എസ് 8 ന്റെ ഇൻഫിനിറ്റ്  ഡിസ്പ്ലേ ഒഴിവാക്കി മറ്റൊരു മോഡൽ അണിയറയിലൊരുങ്ങുന്നതായി സൂചനകൾ. ഇപ്പോൾ വിപണിയിലുള്ള സാംസങ് ഗ്യാലക്സി എസ് 8  ന്റെ വ്യത്യസ്തമായ രൂപത്തിലുള്ള മോഡൽ കർവ് ചെയ്യപ്പെടാത്ത ഫ്ളാറ്റ് ഡിസ്പ്ലേയുമായാണ് തയാറെടുക്കുന്നത്.

സാംസങ്ങ്  ഗ്യാലക്സി എസ് 8  നെക്കാൾ കൂടുതൽ ഈടുനിൽക്കുന്ന രൂപകൽപ്പനയിൽ  തയാറാകുന്ന  സാംസങ്ങ് ഗ്യാലക്സി എസ് 8 ആക്റ്റീവ് എന്ന  ഈ  സ്മാർട്ട്ഫോൺ പതിപ്പ് ഉടൻ പ്രഖ്യാപിക്കപ്പെടുമെന്നാണ് വയർലെസ് പവർ കൺസോർഷ്യം വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട  വിവരങ്ങൾ വ്യക്തമാക്കുന്നത്.  

കഴിഞ്ഞ വർഷം, സാംസങ്ങ് ഗാലക്സി എസ് 7 പ്രഖ്യാപിച്ച ശേഷം കമ്പനി ഗാലക്സി എസ് 7 ആക്ടീവ് എന്നൊരു മോഡൽ കൂടി അവതരിപ്പിച്ചിരുന്നു . അത്പോലെ  സമാന  പ്രത്യേകതകൾ ഉള്ള  ഒരു എസ് 8 ആക്ടീവ് വേരിയന്റ് ഉടൻ വിപണിയിലെത്താൻ സാധ്യതയുണ്ട്.  കൂടുതൽ  ഈടുനിൽക്കുന്ന വ്യത്യസ്ത ഡിസൈനിലാകും എസ് 8  ന്റെ ആക്റ്റീവ് വേരിയന്റ് ഉപഭോക്താക്കളിലെത്തുക.

Digit.in
Logo
Digit.in
Logo