Samsung Galaxy S22 Ultra Best deal: Samsung Galaxy S22 Ultra എക്സ്ചേഞ്ച് ഓഫറിൽ 22,950 രൂപയ്ക്ക് ലഭിക്കും

Updated on 02-Jul-2023
HIGHLIGHTS

ആമസോണിൽ Samsung Galaxy S22 Ultra എക്സ്ചേഞ്ച് ഓഫറിൽ ലഭ്യമാണ്

എക്സ്ചേഞ്ച് ചെയ്‌താൽ 22,950 രൂപയ്ക്ക് ഈ ഫോണിൽ ലഭിക്കും

ഗാലക്‌സി എസ് 22 അൾട്രായുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം

സാംസങ് ഗാലക്‌സി എസ് 23 അൾട്രാ ഇന്ത്യയിലെ ഏറ്റവും മികച്ച ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിലൊന്നാണ്. എന്നാൽ ഇത് എല്ലാവർക്കും ആക്‌സസ് ചെയ്യാൻ സ്വന്തമാക്കാൻ കഴിഞ്ഞെന്നു വരില്ല. പ്രത്യേകിച്ച് ലോ എൻഡ് പ്രീമിയം ഫോണിനായി വിപണിയിൽ തിരയുന്നവർക്ക് ഏകദേശം 60,000 മുതൽ 80,000 രൂപ വരെ വില നൽകി മാത്രമേ ഈ ഫോൺ സ്വന്തമാക്കാൻ കഴിയൂ. 2022ൽ പുറത്തിറങ്ങിയ Samsung Galaxy S22 Ultra ഇപ്പോൾ ആമസോണിൽ വിലകുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്.

Samsung Galaxy S22 Ultra മികച്ച ഓഫറിൽ ലഭ്യമാണ്

Samsung Galaxy S22 Ultra ഇപ്പോൾ 12GB RAM + 256GB സ്റ്റോറേജ് വേരിയന്റിന് 81,900 രൂപയാണ് വില. എക്സ്ചേഞ്ച് ചെയ്‌താൽ  22,950 രൂപയ്ക്ക് ഈ ഫോണിൽ ലഭിക്കും. കടും ചുവപ്പ്, പച്ച, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് വാങ്ങാം. ഗാലക്‌സി എസ് 22 അൾട്രായുടെ സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം 

Samsung Galaxy S22 Ultra ഡിസ്‌പ്ലേയും പ്രോസസറും

വൺ യുഐ 4.1ൽ തന്നെ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി S22 അൾട്രായ്ക്ക് 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുള്ള വലിയ 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ്. 1,750 നിറ്റ്സ് പീക് ബ്രൈറ്റിനെസ്സുള്ള ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ട്‌സ്+ സംരക്ഷണവുമുണ്ട്. ഡിസ്‌പ്ലേയിൽ എസ് പെൻ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്ന അപ്‌ഡേറ്റ് ചെയ്‌ത വാകോം സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നു. ഒക്ടാ കോർ 4nm SoC ആണ് പ്രൊസസർ.

Samsung Galaxy S22 Ultra ക്യാമറ

ക്വാഡ് റിയർ ക്യാമറാണ് ഗാലക്‌സി S22 അൾട്രായിൽ. എഫ്/1.8 അപ്പർച്ചർ ലെൻസുള്ള 108 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയാണ് പ്രധാനം. എഫ്/2.2 അപ്പേർച്ചർ ലെൻസുള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 10 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും 3x ഒപ്റ്റിക്കൽ സൂമിനുള്ള പിന്തുണയും ഈ സ്മാർട്ട്‌ഫോണിലുണ്ട്. എഫ്/4.9 അപ്പേർച്ചർ ലെൻസും 10x ഒപ്റ്റിക്കൽ സൂമും ഉള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ് നാലാമത്തെത്. മുൻവശത്ത് 40 മെഗാപിക്‌സൽ ക്യാമറ സെൻസറും f/2.2 അപ്പേർച്ചർ ലെൻസുമുണ്ട്.

Samsung Galaxy S22 Ultra ബാറ്ററി

5,000mAh ബാറ്ററിയാണ് ഹാൻഡ്സെറ്റിന്. 45W ഫാസ്റ്റ് ചാർജിങും, റിവേഴ്സ് വയർലെസ് ചാർജിംഗിനായി വയർലെസ് പവർഷെയറിനൊപ്പം 15W-ൽ വയർലെസ് ചാർജിംഗും ഈ ബാറ്ററി പായ്ക്ക് പിന്തുണയ്ക്കുന്നു.

Connect On :