സാംസങ് ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട് ഫോണിന് വൻ കിഴിവ് പ്രഖ്യാപിച്ച് ആമസോൺ. 74999 രൂപയുടെ ഫോൺ ഓഫറിലൂടെ 26999 രൂപയ്‌ക്ക് സ്വന്തമാക്കാം. 64 ശതമാനം ഓഫറാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഫോണിന്റെ 8 ജിബി റാം 128 ജിബി സ്റ്റോറേജ് ഉള്ള വേരിയന്റിനാണ് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറിൽ ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫർ, ഫ്ലാറ്റ് ഡിസ്കൌണ്ട് എന്നിവയും ഉൾപ്പെടുന്നുണ്ട്. എക്സ്ചേഞ്ച് ഓഫർ വഴി നിങ്ങളുടെ പഴയഫോൺ നൽകിയാൽ 25,300 വരെ കിഴിവ് നേടാൻ സാധിക്കുന്നതാണ്.
നിങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന ഫോണിന്റെ പഴക്കം, കേടുപാടുകൾ, മോഡൽ എന്നിവയെ ആശ്രയിച്ച് ഇരിക്കും എക്സ്ചേഞ്ച് ഓഫർ വഴി ലഭിക്കുന്ന കിഴിവും. നിങ്ങൾ ഉപയോഗിക്കുന്ന ബാങ്ക് കാർഡ് അനുസരിച്ചും ഓഫറുകൾ ലഭിക്കും. നിങ്ങൾ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് സാംസങ് ഗാലക്സി എസ്20 എഫ്ഇ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ 2,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. കൊട്ടക്ക് ബാങ്കിന്റെ ഡെബിറ്റ് കാർഡ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ 5000 രൂപ പർച്ചേസ് വാല്യുവിൽ 10 ശതമാനം ഡിസ്കൌണ്ട് ലഭിക്കും. 1000 രൂപ വരെയാണ് കിഴിവ് ലഭിക്കുക. ബാങ്കിന്റെ ഇഎംഐ ഇടപാടുകൾക്കും ഈ ഓഫർ ബാധകമാണ്. അതേ സമയം കൊട്ടക്ക് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്, ഇഎംഐ ഇടപാടുകൾക്ക് ലഭിക്കുന്നത് 750 രൂപവരെയുള്ള കിഴിവ് ആയിരിക്കും.
BUY FROM HERE: Samsung Galaxy S20 FE
20Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എസ്20 എഫ്ഇയുടെ പ്രധാന സവിശേഷതകളിൽ ഒന്ന്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 856 പ്രോസസർ ഫോണിന്റെ കരുത്ത് വർദ്ധിപ്പിക്കും. 8 ജിബി റാം 128 ജിബി സ്റ്റോറേജ് ആയിരിക്കും ഫോണിൽ ഉണ്ടായിരിക്കുക. മൂന്ന് പിൻക്യാമറകളും ഫോണിന്റെ മാറ്റ് കൂട്ടാൻ സഹായിക്കുന്നുണ്ട്. പ്രൈമറി ക്യാമറയും അൾട്രാവൈഡ് ക്യാമറയും 12 എംപിയാണ്. ടെലിഫോട്ടോ ലെൻസ് ആകട്ടെ 8 എംപിയും. 32 എംപിയുള്ള മുൻ ക്യാമറ മികച്ച സെൽഫി ദൃശ്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതേസമയം ഗാലക്‌സി എസ് 20 എഫ്ഇയും ഗാലക്‌സി എസ് 20 അൾട്രായും ആയി താരതമ്യം ചെയ്യുമ്പോൾ ഗാലക്‌സി എസ് 20 അൾട്രായാണ് മികച്ചത്.
ഗാലക്‌സി എസ് 20 അൾട്രാ ഒരു ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്, കൂടാതെ 24 എഫ്‌പിഎസിൽ 8 കെയിൽ വീഡിയോ റെക്കോർഡുചെയ്യാനും കഴിയും. രണ്ട് ഫോണുകളിലും സ്‌പേസ് സൂം ഉണ്ട്. ഇത് ക്യാമറയെ പലതവണ സൂം ചെയ്യാൻ അനുവദിക്കുന്നു. എസ് 20 എഫ്ഇ30x മാഗ്‌നിഫിക്കേഷൻ വരെ സൂം ഇൻ ചെയ്യാൻ കഴിയും, എന്നാൽ അൾട്രായ്ക്ക് 100x സൂം ചെയ്യാൻ കഴിയും ഇൻഫിനിറ്റി-ഒ ഡിസ്പ്ലേയുമായി സംയോജിപ്പിക്കുക, എടുക്കുന്ന എല്ലാ ഫോട്ടോകളും മനോഹരമായി കാണപ്പെടും. ഗാലക്‌സി എസ് 20 എഫ്ഇയുടെ ഏറ്റവും വലിയ ക്യാമറ പോരായ്മ ഇതിന് 8K യിൽ വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയില്ല എന്നതാണ്. ക്യാമറ ഗുണനിലവാരം നോക്കുകയാണെങ്കിൽ ഗാലക്‌സി എസ് 20 അൾട്രാ ഇതിനകം തന്നെ മുന്നിലാണ്
25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4,500 mAh ബാറ്ററിയാണ് ഈ ഡിവൈസിൽ സാംസങ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. 5ജി സംവിധാനവും സാംസങ് ഗാലക്സി എസ്20 എഫ്ഇയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ആമസോണിൽ 4.2 സ്റ്റാർ റിവ്യൂ ആണ് ഫോണിന് ഉള്ളത്. ക്ലൗഡ് റെഡ്, ക്ലൗഡ് ലാവെൻഡർ, ക്ലൗഡ് മിന്റ്, ക്ലൗഡ് നേവി, ക്ലൗഡ് വൈറ്റ് എന്നിങ്ങനെ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ ഗാലക്സി എസ്20 എഫ്ഇ സ്മാർട്ട്ഫോൺ ലഭ്യമാകും.