സാംസങ്ങ് ഗാലക്സി നോട്ട് 8 ആഗസ്റ്റ് മധ്യത്തോടെ വിപണിയിലെത്തും?
By
Syed Shiyaz Mirza |
Updated on 14-Jun-2017
HIGHLIGHTS
ഗാലക്സി നോട്ട് 7 അവതരിപ്പിച്ചത് പോലെ ഗാലക്സി നോട്ട് 8 ആഗസ്റ്റിൽ വിപണിയിലെത്തുമെന്ന് കരുതുന്നു
സാംസങിന്റെ ഗാലക്സി നോട്ട് പരമ്പര സെപ്റ്റംബറിൽ നടക്കുന്ന ഐഎഫ്എ കോൺഫറൻസിലാണ് സാധാരണയായി അവതരിപ്പിച്ചു പോന്നത്. കഴിഞ്ഞ വർഷം മാത്രമാണ് സാംസങ്ങിനു മാനക്കേടുണ്ടാക്കിയ 'ഗാലക്സി നോട്ട് 7' പതിവിനു വിപരീതമായി ആഗസ്റ്റിൽ അവതരിപ്പിച്ചത്.
ദക്ഷിണ കൊറിയൻ വാർത്താ പബ്ലിക്കേഷൻ സൈറ്റായ ദി ബെല്ലിലെ റിപ്പോർട്ടുകൾ പ്രകാരം സാംസങ് കഴിഞ്ഞ വർഷത്തെ ഷെഡ്യൂൾ പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. വരുന്ന ഓഗസ്റ്റ് മാസത്തിന്റെ മധ്യത്തോടെ ഉപകരണം വിപണിയിലെത്തുമെന്നാണ് ബെൽ പ്രതീക്ഷിക്കുന്നത്.
സ്നാപ്ഡ്രാഗൺ 835 / സ്നാപ്ഡ്രാഗൺ 836 സിപിയു, 6 ജിബി റാം,ആൻഡ്രോയിഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം, 6.3 / 6.4 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേ, ഡ്യുവൽ 13 എംപി സെൻസർ പിൻ ക്യാമറ, 64/128 ജിബി ആന്തരിക സംഭരണ ശേഷി എന്നിവയാണ് സാംസങ്ങ് ഗാലക്സി നോട്ട് 8 ഫോണിൽ പ്രതീക്ഷിക്കുന്നത്.