പുറത്ത് വന്ന ചില ചിത്രങ്ങളാണ് ഗാലക്‌സി എസ് 8 + നു സമാനമായ മുൻ വശവുമായാണ് ഗാലക്‌സി നോട്ട് 8 എത്തുകയെന്നു സൂചിപ്പിക്കുന്നത്
സാംസങ്ങിൽ നിന്നും ഉടൻ പുറത്ത് വരാനിരിക്കുന്ന പുതിയ മോഡൽ സ്മാർട്ട്ഫോണായ ഗാലക്‌സി നോട്ട് 8 ഗാലക്‌സി എസ് 8 +നു സമാനമായ രൂപകൽപ്പനയോടെയാണ് ഉപഭോക്ത്താക്കളിലേക്ക് എത്തുകയെന്നു സൂചനകൾ. എക്സിനോക്സ് 9 ചിപ്പ് ഘടിപ്പിച്ചു വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ഫോണിന്റെ മുൻവശമാണ് ഗാലക്‌സി എസ് 8 +നോട് സാദൃശ്യം പ്രകടമാക്കുന്നത്.
പുറത്ത് വന്ന ചില ചിത്രങ്ങളാണ് ഗാലക്‌സി എസ് 8 + നു സമാനമായ മുൻ വശവുമായാണ് ഗാലക്‌സി നോട്ട് 8 എത്തുകയെന്നു സൂചിപ്പിക്കുന്നത്. ഈ ചിത്രങ്ങളിൽ കൃത്യമായി വേർതിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ഗാലക്‌സി നോട്ട് 8 ന്റെ മുൻഭാഗം ഗാലക്‌സി എസ് 8 +നു സമാനമാണ് എന്ന് വ്യകതമാണ്.
6.2 അല്ലെങ്കിൽ 6.4 സ്‌ക്രീൻ സൈസ് പ്രതീക്ഷിക്കുന്ന ഫോൺ സ്നാപ്പ്ഡ്രാഗൺ 835 അല്ലെങ്കിൽ സാംസങ്ങ് എക്സിനോക്സ് 8895 ചിപ്സെറ്റ് ഉൾപ്പെടുത്തിയാകും വിപണിയിലെത്തുക. ഫിംഗർ പ്രിന്റ് സ്കാനർ ഹോം ബട്ടണിൽ നിന്നും മാറ്റി പിൻവശത്ത് ഘടിപ്പിച്ചാകും ഈ ഫോൺ അവതരിപ്പിക്കപ്പെടുക എന്നും സൂചനകളുണ്ട്.