സാംസങ്ങിന്റെ 2 സ്മാർട്ഫോണുകൾ വമ്പൻ ഓഫറിൽ!

സാംസങ്ങിന്റെ 2 സ്മാർട്ഫോണുകൾ വമ്പൻ ഓഫറിൽ!
HIGHLIGHTS

ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിലൂടെയാണ് ഈ പ്രത്യേക സെയിൽ നടക്കുന്നത്

സാംസങ് സ്മാർട്ട്ഫോണുകൾ വമ്പൻ വിലക്കിഴിവിലാണ് വാങ്ങാൻ സാധിക്കുന്നത്

ആകർഷകമായ ഓഫറുകളോടെയാണ് ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽപ്പന നടക്കുന്നത്

സാംസങ് ഗാലക്സി എം14 5ജി (Samsung Galaxy M14 5G), സാംസങ് ഗാലക്സി എസ്21 എഫ്ഇ (Samsung Galaxy S21 FE) എന്നീ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫോണുകൾ സ്വന്തമാക്കാൻ മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്. ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവയിൽ നടക്കുന്ന പ്രത്യേക സെയിലിലൂടെ ആണ്  ഈ സാംസങ് (Samsung) സ്മാർട്ട്ഫോണുകൾ വമ്പൻ വിലക്കിഴിവിൽ വാങ്ങാൻ സാധിക്കുന്നത്. രണ്ട് 5G ഫോണുകളും ആകർഷകമായ ഓഫറുകളോടെയാണ് ആമസോണിലും ഫ്ലിപ്കാർട്ടിലും വിൽപ്പന നടത്തിക്കൊണ്ടിരിക്കുന്നത്.

സാംസങ് ഗാലക്സി എം14 5Gയുടെ ഓഫറുകൾ

സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 14,990 രൂപയാണ്. ഇപ്പോൾ ആമസോണിലൂടെ ഈ സ്മാർട്ഫോൺ 13,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. സാംസങിന്റെ ഈ ഫോൺ ആമസോണിൽ ഇപ്പോൾ 13,990 രൂപ വിലയിലാണ് വിൽപ്പന നടത്തുന്നത്. 128 ജിബി സ്റ്റോറേജുള്ള മോഡലിനാണ് ഈ വിലക്കിഴിവ് നൽകിയിരിക്കുന്നത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 1,500 രൂപ അധിക കിഴിവിൽ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ സാംസങ് ഗാലക്സി എം14 5ജി 12,490 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ…

സാംസങ് ഗാലക്സി എസ്21 എഫ്ഇയുടെ ഓഫറുകൾ

സാംസങ് ഗാലക്സി എസ്21 എഫ്ഇ ഫ്ലിപ്പ്കാർട്ടിൽ 31,999 രൂപയ്ക്കാണ് ലഭിക്കുന്നത്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ ആളുകൾക്ക് 10 ശതമാനം കിഴിവിൽ ലഭിക്കും. 49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ മിഡ് റേഞ്ച് സാംസങ് 5ജി സ്മാർട്ട്ഫോണിന്  മികച്ച ഓഫറാണ് നൽകുന്നത്. 

സാംസങ് ഗാലക്സി എം14 5Gയുടെ സവിശേഷതകൾ

15,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോൺ ആവശ്യമുള്ള ആളുകൾക്ക് മികച്ച ചോയിസാണ് സാംസങ് ഗാലക്സി എം14. സെഗ്‌മെന്റിലെ മികച്ച ക്യാമറയുള്ള സ്മാർട്ട്ഫോണാണിത്. 20,000 രൂപ വില വിഭാഗത്തിലുള്ള ജനപ്രിയ ഫോണുകൾക്ക് മിക്കതിനും മികച്ച പെർഫോമൻസ് നൽകാൻ സാധിക്കുന്നില്ല. ലോവർ സെഗ്‌മെന്റിലെ ക്യാമറ വിഭാഗത്തിലും കമ്പനി വളരെയധികം പ്രാധാന്യം നൽകുന്നുണ്ട് എന്നതിനാൽ ഈ ഡിവൈസ് സാംസങ് ഗാലക്സി എം14 മികച്ച ചോയിസാണ്. സാംസങ് ഗാലക്സി എം14 5ജി സ്മാർട്ട്ഫോണിൽ 6,000mAh ബാറ്ററിയാണുള്ളത്. അതുകൊണ്ട് തന്നെ മികച്ച ബാറ്ററി ലൈഫും ഈ ഡിവൈസ് നൽകുന്നു. എൽസിഡി സ്‌ക്രീൻ വീഡിയോ സ്ട്രീമിങ്ങിന് മികച്ചതാണ്. കുറഞ്ഞ ഗ്രാഫിക്സ് സെറ്റിങ്സിൽ ചില മികച്ച ഗെയിമുകൾ കളിക്കാനും ഡിവൈസിലൂടെ സാധിക്കും. ഇവിടെ നിന്നും വാങ്ങൂ…

സാംസങ് ഗാലക്സി എസ്21 എഫ്ഇയുടെ സവിശേഷതകൾ

ആകർഷകമായ AMOLED 120Hz ഡിസ്‌പ്ലേയുമായിട്ടാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി സ്മാർട്ട്ഫോൺ വരുന്നത്. ജെൻഷിൻ ഇംപാക്റ്റ്, കോൾ ഓഫ് ഡ്യൂട്ടി എന്നിവ പോലുള്ള ഗെയിമുകൾ പോലും ഈ ഫോണിൽ കളിക്കാം. മാന്യമായ ബാറ്ററി ലൈഫ് നൽകുന്ന ഡിവൈസാണിത്. സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജിയുടെ ക്യാമറയുടെ പെർഫോമൻസും മികച്ചതാണ്. ഓട്ടോഫോക്കസും വേഗമേറിയ ഡൈനാമിക് സീരീസും മികച്ച ഫോട്ടോകൾ നൽകുന്നു. 30,000 രൂപ വില വിഭാഗത്തിലുള്ള മറ്റ് ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച ക്യാമറ തന്നെയാണ് ഫോണിലുള്ളത്. ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയുടെ കാര്യത്തിലും മികച്ച റിസൾട്ട് നൽകുന്നു.

Nisana Nazeer
Digit.in
Logo
Digit.in
Logo