Samsung Galaxy M13 5G vs Realme Narzo N53: 10K വിലയിൽ ഗാലക്സി M13 ആണോ നാർസോ N53 ആണോ നിങ്ങളുടെ ചോയിസ്?

Updated on 20-Jun-2023
HIGHLIGHTS

റിയൽമി നാർസോ എൻ53യും സാംസങ് ഗാലക്സി M13 5G ഈ ഫോണുകളാണ് താരതമ്യം ചെയ്യുന്നത്

രണ്ടും 5G സ്മാർട്ട്‌ഫോണുകളാണ്

രണ്ട് ഫോണിനും 5,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്

Realme Narzo N53 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ മെയ് 24ന് ആണ് ലോഞ്ച് ചെയ്തത്. 7.49 mm അൾട്ര സ്ലിം ഡിസൈനുമായി വിപണിയിൽ എത്തുന്ന ഫോൺ 9,000 രൂപയിലും താഴ്ന്ന വിലയിലാണ് ലഭ്യമാകുന്നത്. രണ്ട് മാസത്തിനുള്ളിൽ പുറത്തിറങ്ങുന്ന രണ്ടാമത്തെ നാർസോ എൻ സീരീസ് സ്മാർട്ട്ഫോൺ കൂടിയാണ് എൻ53.

'മോർ ദാൻ എ മോൺസ്റ്റർ' എന്ന് വിശേഷിപ്പിക്കുന്ന പുതിയ Galaxy M13 സീരീസ് അതിന്റെ പേരിനോട് യോജിക്കുന്ന സവിശേഷതകൾ ഉൾക്കൊള്ളുന്ന ഫോണാണ്. രാജ്യത്ത് ജനപ്രിതി നേടിയ എം സീരീസ് ഫോണുകളുടെ പോർട്ട്ഫോളിയോയിൽ എത്തുന്ന പുതിയ സ്മാർട്ട്ഫോണുകളും ആകർഷകമായ ഫീച്ചറുകൾ പായ്ക്ക് ചെയ്യുന്നവയാണ്. ബജറ്റ് വിഭാഗത്തിൽ ആയിരിക്കും ഈ ഡിവൈസുകൾ അവതരിപ്പിക്കുന്നത്

വിലയും ലോഞ്ചും

രണ്ട് ഫോണും 20,000 രൂപയിൽ താഴെയാണ് വില വരുന്നത്. Galaxy M13 5G യുടെ വില 13,999 രൂപയില്‍ ആരംഭിക്കുന്നു. ഈ വില അതിന്റെ 4GB റാമിനും 64 ജിബി സ്റ്റോറേജ് മോഡലിനും ആണ്. ഇതിന്റെ രണ്ടാമത്തെ മോഡലിന് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. ഇതിന്റെ വില 15,999 രൂപയാണ്. മിഡ്നൈറ്റ് ബ്ലൂ, അക്വാ ഗ്രീന്‍, സ്റ്റാര്‍ഡസ്റ്റ് ബ്രൗണ്‍ കളര്‍ ഓപ്ഷനുകളിലാണ് ഈ ഫോണുകള്‍ ലഭ്യമാക്കിയിരിക്കുന്നത്.

റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോൺ ഫെതർ ബ്ലാക്ക്, ഫെതർ ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ഈ ഡിവൈസ് രണ്ട് റാം സ്റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. റിയൽമി നാർസോ എൻ53യുടെ 4GB  റാമും 64 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 8,999 രൂപയാണ് വില. സ്മാർട്ട്ഫോണിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എൻഡ് മോഡലിന് 10,999 രൂപയാണ് വില. 

ഡിസ്പ്ലേ

രണ്ട് ഫോണിനും  6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട് Samsung Galaxy M13 5G ന് 6.5 ഇഞ്ച് ഫുള്‍-എച്ച്ഡി + ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയുണ്ട്. MediaTek Dimensity 700 5G പ്രോസസറാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. 

റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ 6.74 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 90Hz വരെ റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് 180Hz ടച്ച് സാംപ്ലിങ് റേറ്റും ഉണ്ട്. 450 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിട്ടുള്ളത്. ഫോണിന്റെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90.3 ശതമാനമാണ്. 6GB വരെ റാമും 128GB വരെ ഇൻബിൽറ്റ് സ്റ്റോറേജുമുള്ള ഫോണിന് കരുത്ത് നൽകുന്നത് ഒക്ടാ-കോർ യുണിസോക്ക് T612 എസ്ഒസിയാണ്.

ബാറ്ററി

രണ്ട് ഫോണിനും 5,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.  Samsung Galaxy M13 5G 5,000mAh ബാറ്ററിയാണ് ഫോണില്‍ നല്‍കിയിരിക്കുന്നത്. കാലതാമസമില്ലാതെ കാര്യങ്ങൾ ചെയ്യാനും ആപ്പുകൾ സുഗമമായി പ്രവർത്തിക്കാനും ഇടയ്ക്കിടെ ചാർജ് ചെയ്യേണ്ട അവസ്ഥ ഉണ്ടാകാതിരിക്കാനും ഈ ഫോൺ വാങ്ങുന്നതാണ് നല്ലത്  Realme Narzo N53യിൽ  33W വയർഡ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. ഫോൺ 30 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ ചാർജ് ചെയ്യാൻ ഫാസ്റ്റ് ചാർജിങ്ങിന് സാധിക്കും 

ക്യാമറ

2MP മാക്രോ ക്യാമറയും 50MP ക്യാമറ സജ്ജീകരണവും മികച്ച ഷോട്ടുകൾ പകർത്തുന്ന 5MP ഫ്രണ്ട് ക്യാമറയും വരുന്നതിനാൽ മികച്ച ക്യാമറ ക്വാളിറ്റിയുള്ള ഫോണാണ് Samsung Galaxy M13 5G. നാർസോ എൻ53 സ്മാർട്ട്ഫോൺ 50MPഎഐ പ്രൈമറി റിയർ ക്യാമറയും സെക്കൻഡറി ലെൻസും പായ്ക്ക് ചെയ്യുന്നുണ്ട്. നൈറ്റ് മോഡ്, 50 എംപി മോഡ്, ടൈംലാപ്സ് തുടങ്ങിയ ക്യാമറ ഫീച്ചറുകളും ഡിവൈസ് ഓഫർ ചെയ്യുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി എഐ ലെൻസും റിയൽമി നാർസോ എൻ53 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

Connect On :