കാത്തിരുന്ന സാംസങ് ഗാലക്സി ഇന്ത്യയിലേക്ക് ഇന്ന് എത്തുന്നു. 108 MP പ്രൈമറി ക്യാമറയും 32MPയുടെ സെൽഫി ക്യാമറയുമായി എത്തുന്ന Samsung Galaxy F54 5G ഒരു ബജറ്റ് ഫോണാണെന്നത് ആദ്യം തന്നെ പറയട്ടെ. എക്‌സിനോസ് ചിപ്‌സെറ്റ്, കൂറ്റൻ ബാറ്ററി, മികച്ച റെസ് ട്രിപ്പിൾ ക്യാമറ, ക്ലാസ്-ലീഡിംഗ് സോഫ്‌റ്റ്‌വെയർ സപ്പോർട്ട് എന്നീ ഫീച്ചറുകൾക്ക് പുറമെ വൈബ്രന്റ് അമോലെഡ് ഡിസ്‌പ്ലേയും ഫോണിനെ തന്റെ സമകാലികരിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
ഇന്ന് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്ന സാംസങ് ഗാലക്സി F54 5Gയുടെ വിലയും സവിശേഷതകളും എവിടെ നിന്ന് നിങ്ങൾക്ക് ഫോൺ ഓർഡർ ചെയ്യാമെന്നും താഴെ വിശദീകരിക്കുന്നു.
ജൂൺ 6നാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ First Sale ഇന്നാണ്. 30,000 രൂപയ്ക്ക് താഴെ ബജറ്റിൽ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണിത്. ഫോണിന്റെ ക്യാമറ ഫീച്ചറുകൾ തന്നെയായിരിക്കും എടുത്തുപറയേണ്ട ഫീച്ചർ. 108 MPയുടെ പ്രൈമറി സെൻസറും 8 MPയുടെ അൾട്രാവൈഡ് ഷൂട്ടറും, 2 MP മാക്രോ യൂണിറ്റ് എന്നിവയുള്ള ട്രിപ്പിൾ ക്യാമറയുമായാണ് സാംസങ് ഗാലക്സി F54 5G വരുന്നത്. ഫോണിന്റെ ഫ്രണ്ട് ക്യാമറ 32 MPയാണ്. ആൻഡ്രോയിഡ് 13 ആണ് ഫോണിന്റെ Software.
BUY SAMSUNG GALAXY F54 FROM FLIPKART
ബാറ്ററിയും അത്യധികം മികച്ചതാണെന്ന് പറയാം. 30,000 രൂപയ്ക്കും താഴെ വില വരുന്ന ഒരു സ്മാർട്ഫോണിൽ 6,000 mAhന്റെ ബാറ്ററിയാണുള്ളത്. 25W ഫാസ്റ്റ് ചാർജിങ് ഫോണിലെ മറ്റ് പ്രധാന ഫീച്ചറുകളിൽ Wi-Fi 6, 5G, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് റീഡർ, സ്റ്റീരിയോ സ്പീക്കറുകൾ, NFC എന്നിവയുമുണ്ട്. ഫോണിൽ 5 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും, 4 OS അപ്‌ഡേറ്റുകളും സാംസങ്ങിന്റെ ഈ സ്മാർട്ഫോണിൽ ഉൾപ്പെടുന്നു. 8 GB റാമും 256 GB സ്റ്റോറേജുമാണ് ഫോണിൽ വരുന്നത്. 6.7 ഇഞ്ച് FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 120Hzന്റെ റീഫ്രെഷ് റേറ്റുമുണ്ട്.
മേൽ പറഞ്ഞ പോലെ 8GB RAM, 256GB സ്റ്റോറേജ് ഫോണിന് 29,999 രൂപയാണ് വില വരുന്നത്. HDFC അല്ലെങ്കിൽ SBI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് F54 5Gയിൽ 2,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. നോ കോസ്റ്റ് EMI പേയ്‌മെന്റ് ഓഫറുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.
Flipkartലൂടെയും, Samsung.comലൂടെയും ഇന്ന് 12 മണി മുതൽ Samsung Galaxy F54 5Gയുടെ വിൽപ്പന ആരംഭിക്കും. മെറ്റിയർ ബ്ലൂ, സ്റ്റാർഡസ്റ്റ് സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ വിപണിയിൽ എത്തുന്നത്.