ഗ്യാലക്സി സി 10; ആദ്യ ഇരട്ട ക്യാമറ സാംസങ്ങ് ഫോൺ

Updated on 23-May-2017
HIGHLIGHTS

സാംസങ്ങ് ഗ്യാലക്സി C10 ന്റെ പുറത്ത് വന്ന ചിത്രങ്ങളിൽ ഫോണിന് പിന്നിൽ ഇരട്ട ക്യാമറ

സാംസങ്ങ്  ഗ്യാലക്സി C10 ഡ്യുവൽ ക്യാമറയോട് കൂടിയ  ആദ്യ സാംസങ്ങ്  സ്മാർട്ട്ഫോണാകാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ മുമ്പ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ വരാനിരിക്കുന്ന ഹാൻഡ്സെറ്റിന്റെ ക്യാമറ അത്തരത്തിലുള്ളതാണെന്ന് വ്യക്തമാക്കുന്ന ചില സൂചനകൾ കൂടി പുറത്ത് വന്നു. 

സാംസങ്ങ്  ഗ്യാലക്സി C10 ന്റെ വരവ് ഏവരും ചർച്ച ചെയ്യുന്നത്  അതിന്റെ  ഡ്യുവൽ ക്യാമറ പ്രത്യേകത കൊണ്ടാണ്. സാംസങ്ങ്  ഗ്യാലക്സി C10 ന്റെ  പുറത്ത് വന്ന ഒരു ചിത്രത്തിലാണ് ഇരട്ട ക്യാമറകൾ ദൃശ്യമാകുന്നത്.റിയർ പാനലിന്റെ മുകൾ ഭാഗം  മാത്രം ദൃശ്യമാകുന്ന ചിത്രത്തിൽ രണ്ട് ക്യാമറ സെൻസറുകളുള്ള ഡ്യുവൽ ക്യാമറ സെറ്റപ്പ് ഒരു ഡ്യുവൽ ടോൺ എൽഇഡി ഫ്ളാഷിനൊപ്പം  ലംബമായി വിന്യസിച്ചിരിക്കുന്നത്  വ്യക്തമാണ്. മുകളിലുള്ള അരികിനോട് ചേർന്ന് ഫോണിന്റെ  ആന്റിന ലൈനുകളും ചിത്രത്തിൽ  ദൃശ്യമാണ്.

ഇരട്ട ക്യാമറകളുമായി  വരാനിരിക്കുന്ന സാംസങ്ങ്  ഗാലക്സി C10 സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 പ്രൊസസറാണ് ഹാൻഡ്സെറ്റിലുള്ളതെന്നു കരുതുന്നു . ഹോം ബട്ടണിൽ ഉൾച്ചേർത്ത വിരലടയാള സ്കാനറായിരിക്കും ഇതിലുണ്ടാവുക .  ഈ മോഡലിന്റെ ലോഞ്ച് സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിക്കാൻ സാംസങ്ങ്  ഇതുവരെ തയാറായിട്ടില്ല; അടുത്ത ഏതാനും  ആഴ്ചയ്ക്കുള്ളിൽ  C10 ന്റെ വരവ് സംബന്ധിച്ച്‌ സാംസങ്ങ് പ്രഖ്യാപനം ഉണ്ടാകുമെന്നു  പ്രതീക്ഷിക്കുന്നു.

Connect On :