സാംസങ്(Samsung) റിപ്പബ്ലിക് ദിന (Republic day) സെയിൽ ഓഫറുകൾ പ്രഖ്യാപിച്ചു. ജനുവരി 17 മുതൽ ജനുവരി 21 വരെ ഓഫറുകൾ ലഭ്യമാണ്. സാംസങ്(Samsung) ഉൽപ്പന്നങ്ങളുടെ ഓഫറുകൾ സാംസങ് ഓൺലൈൻ സ്റ്റോറിലും സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളിലും സാംസങ് ഷോപ്പ് ആപ്പിലും സജീവമാകും. തിരഞ്ഞെടുത്ത ഗാലക്‌സി സ്മാർട്ട്‌ഫോണുകൾക്ക് 61 ശതമാനം വരെയും സാംസങ് ടിവികളിൽ 56 ശതമാനം വരെയും കമ്പനി കിഴിവ് നൽകുമെന്ന് അവകാശപ്പെടുന്നു. കൂടാതെ, പുതിയ സാംസങ് ഷോപ്പ് ആപ്പ് ഉപയോക്താക്കൾക്ക് 6,500 രൂപ വരെ ആപ്പ് ഡിസ്‌കൗണ്ടും ഉണ്ട്.
സാംസങ് ആപ്പിൽ നിന്ന് ഡിവൈസുകൾ വാങ്ങുമ്പോൾ 8,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും 2,000 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചറും ഉൾപ്പെടെ 1,44,999 രൂപയ്ക്ക് Galaxy Z Fold4 ലഭ്യമാണ്. Galaxy Z Fold4 വാങ്ങുമ്പോൾ, ഉപഭോക്താക്കൾക്ക് Galaxy Watch4 Classic വെറും 2,999 രൂപയ്ക്ക് ലഭിക്കും.
സാംസങ് ഗാലക്‌സി Z ഫ്ലിപ്പ് 4 ഫോണുകൾക്ക് കോംപാക്ട് ക്ലാംഷേൽ ഡിസൈനാണ് ഫോണിന് ഒരുക്കിയിരിക്കുന്നത്. ഹാൻഡ്‌സ് ഫ്രീ വീഡിയോ ഷൂട്ട് ചെയ്യാനും ഫുൾ ഗ്രൂപ്പ് സെൽഫികൾ എടുക്കാനുമുള്ള സൗകര്യത്തോടെയാണ് ഫോൺ വിപണിയിലെത്തിയത്. 3,700mAh ബാറ്ററിയോട് കൂടിയാണ് ഫോൺ എത്തിയിരിക്കുന്നത്. സൂപ്പർ ഫാസ്റ്റ് ചാർജിങ് സൗകര്യവും ഫോണിലുണ്ട്. ഫോൺ അര മണിക്കൂർ കൊണ്ട് 50 ശതമാനം ചാർജ് ചെയ്യാമെന്നാണ് സാംസങ് അവകാശപ്പെടുന്നത്. 7.6-ഇഞ്ച് മെയിൻ സ്‌ക്രീൻ, 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്[20], കൂടാതെ സ്‌കാറ്റർ-ടൈപ്പ് സബ്-പിക്‌സൽ ക്രമീകരണം ഫീച്ചർ ചെയ്യുന്ന അണ്ടർ ഡിസ്‌പ്ലേ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങളിൽ ചിലത്.
സാംസങ് ഗാലക്സി S22 ബാങ്ക് ഓഫറും ആപ്പ് എക്‌സ്‌ക്ലൂസീവ് വൗച്ചറും ഉൾപ്പെടെ 50,999 രൂപ കിഴിവിൽ ലഭ്യമാണ്. ആൻഡ്രോയിഡ് 12 അടിസ്ഥാനമായ വൺ യുഐ 4.1-ൽ പ്രവർത്തിക്കുന്ന സാംസങ് ഗാലക്‌സി S22ന് 6.1 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയാണ്. ബ്ലൂ ലൈറ്റ് നിയന്ത്രണത്തിനായി സാംസങ്ങിന്റെ ഐ കംഫർട്ട് ഷീൽഡും, 10Hz വരെ താഴാൻ കഴിയുന്ന അഡാപ്റ്റീവ് 120Hz റിഫ്രഷ് റേറ്റും, ഗൊറില്ല ഗ്ലാസ് വിക്‌റ്റസ്+ സുരക്ഷയും ഡിസ്‌പ്ലേയ്ക്കുണ്ട്. ചേസിസ് ആർമർ അലൂമിനിയത്തിലാണ് സാംസങ് ഗാലക്‌സി S22 നിർമ്മിച്ചിരിക്കുന്നത്. 8 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാ-കോർ 4nm SoC പ്രോസസറാണ്.
ട്രിപ്പിൾ റിയർ ക്യാമറയാണ് സാംസങ് ഗാലക്‌സി S22ൽ. എഫ്/1.8 അപ്പേർച്ചർ ലെൻസും ഓട്ടോഫോക്കസും ഉള്ള 50-മെഗാപിക്സൽ പ്രൈമറി ഡ്യുവൽ പിക്സൽ വൈഡ് ആംഗിൾ സെൻസർ, എഫ്//2.2 അപ്പേർച്ചർ ലെൻസും 120-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂവും ഉള്ള 12-മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, കൂടാതെ 3x ഒപ്റ്റിക്കൽ സൂമും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും (OIS) ഫീച്ചർ ചെയ്യുന്ന എഫ്/2.4 അപ്പേർച്ചർ ലെൻസുള്ള 10-മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയും ചേർന്നതാണ് ട്രിപ്പിൾ കാമറ. മുൻവശത്ത് എഫ്/2.2 അപ്പേർച്ചർ ലെൻസും 80-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂവും ഉള്ള 10 മെഗാപിക്സൽ സെൽഫി ക്യാമറയും ക്രമീകരിച്ചിട്ടുണ്ട്.
25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 3,700mAh ബാറ്ററിയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം സ്മാർട്ട്‌ഫോൺ 15W വയർലെസ് ചാർജിംഗിനെയും റിവേഴ്സ് വയർലെസ് ചാർജിംഗിനായി വയർലെസ് പവർഷെയറിനെയും പിന്തുണയ്ക്കുന്നു.
സാംസങ് Galaxy Buds2 Pro 14,499 രൂപയ്ക്ക് സാംസങ് ഓൺലൈൻ സ്റ്റോറിൽ ലഭിക്കും. ഗ്രാഫൈറ്റ്, ബോറ പർപ്പിൾ, വെള്ളഎന്നീ വേരിയന്റുകളിൽ സാംസങ് Galaxy Buds2 Pro ലഭിക്കും. സാംസങ് Galaxy Buds2 Pro ബോക്‌സില്‍ ലഭിക്കുന്ന ഓരോ ബഡിനും 58 എംഎഎച് ബാറ്ററി കപ്പാസിറ്റിയാണ് ഉള്ളത്. ബോക്‌സിനാകട്ടെ 500 mAH കപ്പാസിറ്റിയാണ് ഉള്ളത്.
എല്ലാ വിലക്കിഴിവുകളും ഉൾപ്പെടെ 14,999 രൂപയുടെ കിഴിവിൽ ഇത് ലഭ്യമാണ്. ഗാലക്‌സി വാച്ച്4 എൽടിഇ 1.4 ഇഞ്ച് സൂപ്പർ അമോലെഡ് സ്‌ക്രീനാണ്. ഹൃദയമിടിപ്പ് സെൻസറും രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനും നിരീക്ഷിക്കുന്നതിനുള്ള സെൻസറുകൾ ഇതിലുണ്ട്. കൂടാതെ, വാച്ച് സ്റ്റെപ്പുകൾ, സ്ത്രീകളുടെ ആരോഗ്യം, ഉറക്കം എന്നിവ ട്രാക്ക് ചെയ്യുന്നു. ജല സംരക്ഷണത്തിനായി ഇത് IP68 റേറ്റുചെയ്തിരിക്കുന്നു. ഇത് Android Wear OS 3 ഓപ്പറേറ്റിംഗ് സിസ്റ്റം ബൂട്ട് ചെയ്യുന്നു.