ഒരേ WhatsApp രണ്ട് മൊബൈലുകളിൽ! എങ്ങനെയെന്നല്ലേ?

ഒരേ WhatsApp രണ്ട് മൊബൈലുകളിൽ! എങ്ങനെയെന്നല്ലേ?
HIGHLIGHTS

ഒരേ വാട്ട്സ്ആപ്പ് നിങ്ങൾക്ക് രണ്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം.

ആൻഡ്രോയിഡ് ഫോണിലെ വാട്ട്സ്ആപ്പുകളിലാണ് ഈ ഫീച്ചർ ലഭ്യമാകുക.

എങ്ങനെ രണ്ട് ഫോണുകളിൽ ഒരേ വാട്ട്സ്ആപ്പ് തുറക്കാമെന്ന് ചുവടെ വിശദീകരിക്കുന്നു,

ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ട് രണ്ട് വ്യത്യസ്ത ഫോണുകളിൽ (One WhatsApp in two phones) ഉപയോഗിക്കാനാകും എന്നത് ഒരുപക്ഷേ നിങ്ങൾ കേട്ടിരിക്കാം. ഒരേ അക്കൗണ്ട് വ്യത്യസ്ത ഉപകരണങ്ങളിൽ ഉപയോഗിക്കാമെന്ന ഫീച്ചർ ടെലിഗ്രാമിന് മാത്രമായിരുന്നു ഉണ്ടായിരുന്നെങ്കിൽ ജനപ്രിയ ആപ്ലിക്കേഷനായ വാട്സ്ആപ്പിലും ഈ സംവിധാനം ഇപ്പോൾ ലഭ്യമാണ്. ഓഫീസ് ആവശ്യങ്ങൾക്കോ ബിസിനസ് ആവശ്യങ്ങൾക്കോ വേണ്ടി രണ്ട് ഫോണുകൾ ഉപയോഗിക്കുന്നവരായിരിക്കും നിങ്ങൾ. എന്നാൽ രണ്ട് ഉപകരണങ്ങളിലും ഒരേ ഫോൺ നമ്പർ ഉപയോഗിച്ച് വാട്ട്സ്ആപ്പ് തുറക്കുക എന്നത് സാധ്യമായിരുന്നില്ല. ഇതിനാണ് നിങ്ങൾക്ക് പുതിയതായി അവസരം ഒരുങ്ങുന്നത്. രണ്ട് വ്യത്യസ്ത സ്മാർട്ട്‌ഫോണുകളിൽ ഒരേ വാട്ട്‌സ്ആപ്പ് എങ്ങനെ ഉപയോഗിക്കാമെന്നത് ചുവടെ വിവരിക്കുന്നു.

അതായത്, വാട്ട്സ്ആപ്പ് വെബ് ഉപയോഗിച്ച് കമ്പ്യൂട്ടറിലേക്ക് ആപ്ലിക്കേഷൻ തുറക്കുന്നത് പോലെയാണ് രണ്ട് മൊബൈലുകളിലും ഈ സൌകര്യം കൊണ്ടുവരുന്നത്. ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ ഉപയോഗിച്ച്, നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന് പുറമെ നാല് ഉപകരണങ്ങളിൽ നിങ്ങളുടെ WhatsApp അക്കൗണ്ട് തുറക്കാനാകും.

രണ്ട് ഫോണുകളിൽ ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

രണ്ട് ഫോണുകളിൽ ഒരേ WhatsApp അക്കൗണ്ട് ഉപയോഗിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് നമുക്ക് ചർച്ച ചെയ്യാം. ഇതിന് നിങ്ങളുടെ മൊബൈലിൽ ഉള്ള WhatsApp ഏറ്റവും പുതിയ ബീറ്റ വേർഷനാണെന്നത് ഉറപ്പാക്കുക.

  • രണ്ടാമത്തെ ഫോണിൽ WhatsApp തുറക്കുക.
  • ശേഷം, ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് Next ക്ലിക്ക് ചെയ്യുക. അടുത്ത പേജിൽ എത്തിക്കഴിഞ്ഞാൽ, നിങ്ങളുടെ ഫോൺ നമ്പർ നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. ഇവിടെ നിങ്ങളുടെ ഫോൺ നമ്പർ നൽകരുത്.
  • പകരം മുകളിൽ വലതുവശത്തുള്ള മൂന്ന്-ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്യുക.
  • മെനുവിൽ നിന്ന് ലിങ്ക് എ ഡിവൈസ് ഓപ്ഷൻ തെരഞ്ഞെടുക്കുക.

ഇതിൽ ശ്രദ്ധിക്കേണ്ടത്, നിങ്ങൾ ഏറ്റവും പുതിയ ബീറ്റയിലാണെങ്കിൽ മാത്രമേ ഫോണിൽ ലിങ്ക് ഓപ്ഷൻ ദൃശ്മാകും. നിങ്ങൾക്ക് ഈ ഓപ്ഷൻ ലഭ്യമല്ലെങ്കിൽ, നിലവിലെ ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്‌ത് ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ ഇൻസ്‌റ്റാൾ ചെയ്യുക.
ഇതിന് ശേഷം, നിങ്ങളുടെ ഫോൺ പേജിലെ ലിങ്കിൽ നിങ്ങൾക്ക് ഒരു QR കോഡ് കാണാനാകും.

  • ഇവിടെ വാട്ട്സ്ആപ്പുള്ള ആദ്യ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്യുക. ഇതിനായി ആദ്യ ഫോണിലെ വാട്ട്സ്ആപ്പിന് മുകളിൽ വലത് കോണിലുള്ള ത്രീ-ഡോട്ട് മെനുവിൽ ടാപ്പ് ചെയ്യുക.
  • Linked devices എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. അടുത്ത പേജിൽ ലിങ്ക് എ ഡിവൈസ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • ഇവിടെ ഒരു QR സ്കാനർ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങളുടെ രണ്ടാമത്തെ ഫോണിലെ QR സ്കാൻ ചെയ്യാം.

ഇപ്പോൾ നിങ്ങൾക്ക് രണ്ട് ഫോണുകളിലും ഒരേ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ലഭിച്ചിരിക്കുന്നു. എന്നാൽ, എല്ലാ ചാറ്റുകളും ലോഡ് ചെയ്യാൻ കുറച്ച് സമയമെടുക്കും. ഇവ ലോഡ് ചെയ്യപ്പെട്ട ശേഷം, നിങ്ങളുടെ രണ്ടാമത്തെ ഫോണിലെ വാട്ട്‌സ്ആപ്പ് പോലെ രണ്ടാമത്തെ ഫോണിലും ലഭിക്കുന്നതാണ്.

രണ്ട് ഐഫോണുകളിൽ ഒരേ വാട്ട്സ്ആപ്പ് ലഭ്യമാണോ?

ആൻഡ്രോയിഡ് ഫോണുകൾക്ക് ബീറ്റ ഫീച്ചറായി ഇത് ലഭ്യമാണ്. എന്നാൽ, രണ്ട് ഐഫോണുകളിൽ ഒരേ WhatsApp അക്കൗണ്ട് ഉപയോഗിക്കുന്നതിനുള്ള ഫീച്ചർ ഇതുവരെ എത്തിയിട്ടില്ല. ഇത് ഉടൻ തന്നെ ഐഫോണുകളിൽ ലഭ്യമാകും.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo