സൂഫിയും സുജാതയും ഫെയിം ദേവ് മോഹനാണ് നായകൻ
50 കോടി രൂപ ബജറ്റിലാണ് സാമന്തയുടെ ശാകുന്തളം നിർമിച്ചത്
സൂഫിയും സുജാതയും ഫെയിം ദേവ് മോഹനും, തെന്നിന്ത്യയുടെ താരസുന്ദരി സാമന്ത പ്രഭുവും കേന്ദ്രവേഷങ്ങളിലെത്തിയ ചിത്രമാണ് ശാകുന്തളം (Shaakuntalam). 50 കോടി രൂപയ്ക്കാണ് ചിത്രം നിർമിച്ചത്. കാളിദാസന്റെ വിഖ്യാത നാടകമായ അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കി ഒരുക്കിയ തെലുങ്ക് ചിത്രം മലയാളം, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ ചുരുക്കം റിലീസിന് എത്തിയിട്ടുണ്ട്.
ശകുന്തളയായി സാമന്തയും ദുഷ്യന്തനായി ദേവ് മോഹനും അഭിനയിച്ച ചിത്രത്തിൽ മോഹൻ ബാബു, ജിഷു സെൻഗുപ്ത, മധു, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അല്ലു അർജുന്റെ മകൾ അല്ലു അർഹയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റവും ശാകുന്തളത്തിലൂടെയായിരുന്നു.
ശാകുന്തളം ആമസോണിൽ
ഗുണശേഖർ സംവിധാനം ചെയ്ത ചിത്രം ശ്രീ വെങ്കിടേശ്വര ക്രിയേഷൻസാണ് നിർമിച്ചത്. ഇപ്പോഴിതാ സിനിമയുടെ OTT വിശേഷങ്ങളാണ് പുറത്തുവരുന്നത്. ശാകുന്തളം ആമസോൺ പ്രൈമിലൂടെ (Amazon prime video) റിലീസ് ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. ഇപ്പോൾ തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രം മെയ് രണ്ടാം വാരത്തോടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുമെന്നും പറയുന്നു. എന്നിരുന്നാലും ശാകുന്തളം വാങ്ങിയെന്ന വാർത്തയിൽ ആമസോൺ പ്രൈം ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile