ജനുവരി 15 മുതൽ വിൽപ്പന, ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള Realme 10 ഫോൺ ഇന്ത്യയിലെത്തി

Updated on 17-Jan-2023
HIGHLIGHTS

റിയൽമി 10ന്റെ 4ജി ഫോണുകൾ ഇന്ത്യയിൽ പുറത്തിറങ്ങി

33W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഫോണാണിത്

ജനുവരി 15 മുതൽ ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാണ്

റിയൽമി 9 ന്റെ ഔദ്യോഗിക പിൻഗാമിയായ റിയൽമി 10ന്റെ 4ജി (Realme 10 4G) ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 13,999 രൂപ വില വരുന്ന ഫോണാണ് ഇപ്പോൾ ഇന്ത്യൻ വിപണയിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ റിയൽമിയുടെ ഈ 4ജി ഫോണിന്റെ വിൽപ്പന ജനുവരി 15ന് ആരംഭിക്കും. realme.com, Flipkart, റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് Realme 10 4G വാങ്ങാനാകും.

റിയൽമി 10 4Gയുടെ സവിശേഷതകൾ

റിയൽമി 10 4G 6.5 ഇഞ്ച് FHD + AMOLED ഡിസ്‌പ്ലേയോടെയാണ് വരുന്നത്. ഇതിന് 90Hz റീഫ്രെഷ് റേറ്റ് വരുന്നു. റിയൽമി 10ന് 50 MP പ്രൈമറി ക്യാമറയും 2 MP ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്രെയിറ്റ് ക്യാമറയുമുണ്ട്. 16 MP ഫ്രണ്ട് ക്യാമറയാണ് സ്മാർട്ട്ഫോണിനുള്ളത്.

8GB LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജും ഉള്ള മീഡിയാടെക് ഹീലിയോ G99 SoC-ലാണ് സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. ആവശ്യമെങ്കിൽ ഡൈനാമിക് റാം പിന്തുണ വഴി ഇത് 8GB വരെ വർധിപ്പിക്കാനുമാകും. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫോണിന് 33W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററി കപ്പാസിറ്റി ഉണ്ട്. ഇത് 28 മിനിറ്റിനുള്ളിൽ 0 മുതൽ 50 ശതമാനം വരെ ചാർജ് ചെയ്യുന്നു. ഇതിന് പുറമെ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5 mm ഹാക്ക്, ഹൈ-റെസ് ഓഡിയോ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിൽ റിയൽമി 10 4Gയുടെ വില

ഇന്ത്യയിൽ റിയൽമി 10 4Gയുടെ വില 13,999 രൂപ മുതൽ ആരംഭിക്കുന്നു. അതായത്, 4GB + 64GB വേരിയന്റിന് ₹13,999 വില വരുന്നു. 8GB +128GB വേരിയന്റ് ഫോൺ 16,999 രൂപയ്ക്ക് ലഭ്യമാണ്. എന്നാൽ, ICICI ബാങ്ക് വഴിയാണ് പേമെന്റ് എങ്കിൽ റിയൽമി 10 4G ഫോണുകളുടെ 4GB + 64GB വേരിയന്റ് 1,000 രൂപ കിഴിവിൽ ലഭിക്കും. അതായത്, ഫോൺ വെറും 12,999 രൂപയ്ക്ക് ലഭിക്കും.
ക്ലാഷ് വൈറ്റ്, റഷ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ റിയൽമി 10 4G ലഭ്യമാണ്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :