ഇന്ന് ഓൺലൈൻ തട്ടിപ്പുകൾ നിരവധി റിപ്പോർട്ട് ചെയ്യുകയാണ്. അതിനാൽ നിങ്ങളുടെ Password സുരക്ഷിതമായി വയ്ക്കേണ്ടതുണ്ട്. ഏതെങ്കിലും ആപ്ലിക്കേഷനുകളിലോ സേവനങ്ങളിലോ പാസ്‌വേഡ് ഉപയോഗിക്കാറില്ലേ? ഇവയിൽ പൊതുവായി ഉപയോഗിച്ചുവരുന്ന പാസ്‌വേഡുകളാണോ സെറ്റ് ചെയ്തിരിക്കുന്നത്? അങ്ങനെയെങ്കിൽ നിങ്ങളുടെ ഫോണിലേക്ക് ഹാക്കർമാർക്ക് ഈസിയായി ആക്സസ് നേടാനാകും.
ഗൂഗിൾ പേ പോലുള്ള പേയ്മെന്റ് ആപ്പുകളിൽ പാസ്‌വേഡ് ഉപയോഗിക്കാറുണ്ട്. ഫോട്ടോകളും ഫയലുകളും സൂക്ഷിക്കുന്ന ഫോൾഡറുകൾക്കും പാസ്കോഡ് ഉണ്ടാകും. ഫേസ്ബുക്ക്, വാട്സ്ആപ്പ് പോലുള്ളവയ്ക്കും പ്രത്യേകം പാസ്‌വേഡ് ഉപയോഗിക്കാറില്ലേ! കൂടാതെ, ഫോണിന് സ്ക്രീൻ ലോക്കും നിങ്ങൾ ഉപയോഗിക്കുന്നുണ്ടാകും.
പല അക്കൗണ്ടുകളിലേക്കും ലോഗിൻ ചെയ്യാൻ പാസ്‌വേഡും സെറ്റ് ചെയ്തിട്ടുണ്ടാകും.
ഈ പാസ്‌വേഡ് ഹാക്കറുടെ കൈയിലെത്തിയാൽ ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. അതിനാൽ പാസ്‌വേഡിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുത്. നല്ല പ്രയാസമുള്ള പാസ്‌വേഡുകൾ ഉപയോഗിക്കണമെന്നല്ല ഇതിനർഥം.
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പാസ്‌വേഡുകളുടെ ലിസ്റ്റ് നോർഡ്പാസ് പുറത്തുവിട്ടിരുന്നു. ഫോണുകളിലും ടാബുകളിലും ലാപ്ടോപ്പുകളിലും ആളുകൾ ഇവ കൂടുതലായി ഉപയോഗിക്കുന്നു. പൊതുവായി ഉപയോഗിക്കുന്ന പാസ്‌വേഡുകൾ കണ്ടെത്താനും എളുപ്പമാണ്. ഫോണിലെ ഡാറ്റയ്ക്ക് ഇത് സെക്യൂരിറ്റി പ്രശ്നമാകും. അതിനാൽ ഓൺലൈൻ സേവനങ്ങളിൽ നിങ്ങൾ ഉപയോഗിക്കാൻ പാടില്ലാത്ത passwords ഏതെല്ലാമെന്ന് നോക്കാം.
admin, 123, 12345, 1234, 123455 എന്നീ പാസ്‌വേഡുകൾ ഉപയോഗിക്കാൻ പാടില്ല. 12345678, 1238456789 എന്നിവയും ഉപയോഗിക്കരുത്. കൂടാതെ, Aa123456, 12345678901, unknown തുടങ്ങിയവ പൊതുവായി ഉപയോഗിക്കുന്നവയാണ്. password, 1234567, 12345678910 എന്നിവ ഉപയോഗിക്കരുത്. 123123, 111111, 654321 തുടങ്ങിയ നമ്പറുകളും സെക്യൂരിറ്റിയ്ക്ക് നല്ലതല്ല.
READ MORE: Limited Days Offer: ഡിസംബർ 29 വരെ സൗജന്യ ടോക്ക് ടൈം ഓഫറുമായി BSNL
000000 നമ്പർ കൂടുതൽ ആളുകൾക്ക് പരിചയമുള്ള പാസ്കോഡാണ്. അഡ്മിൻ123, user, P@ssw0rd എന്നിവയും സ്ട്രോങ് പാസ്‌വേഡുകളാണ്. , 1111, qwerty പോലുള്ള ഈസി പാസ്‌വേഡുകളും സെക്യൂരിറ്റിയ്ക്ക് നല്ലതല്ല. root എന്ന വാക്കും കൂടുതൽ ആളുകളും ഉപയോഗിക്കുന്നു. ഇതും ഓൺലൈൻ അക്കൗണ്ടുകളിൽ ഉപയോഗിക്കരുത്.
നിങ്ങളുടെ പാസ്‌വേഡിൽ മിനിമം 20 അക്കങ്ങളോ അക്ഷരങ്ങളോ ഉണ്ടായിരിക്കണം. ഒരു അക്കൗണ്ടിൽ ഉപയോഗിച്ച പാസ്‌വേഡ് മറ്റൊന്നിൽ കൂടുതൽ ഉപയോഗിക്കരുത്. കാരണം, ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാൽ മറ്റ് അക്കൗണ്ടിലും അത് ബാധിക്കും. അജ്ഞാതരുമായി പാസ്‌വേഡ് പങ്കുവയ്ക്കരുത്. വാട്സ്ആപ്പ്, ഫേസ്ബുക്ക് വഴി പാസ്‌വേഡ് ഷെയർ ചെയ്യരുത്.