ക്രിക്കറ്റ് ആരാധകരെല്ലാം TATA IPL ആവേശത്തിലാണ്. ആവേശം ആഘോഷമാക്കാൻ ഇത്തവണ Reliance Jio ഇന്ത്യക്കാരെ ഡിജിറ്റൽ യുഗത്തിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. TATA IPL-ന്റെ ഡിജിറ്റൽ റൈറ്റ്‌സ് ഹോൾഡറായ JioCinemaയിൽ സൗജന്യമായി IPL ക്രിക്കറ്റ് മത്സരങ്ങൾ കാണാം. അതിനാൽ തന്നെ ജോലിത്തിരക്കിനിടയിൽ ധൃതി പിടിച്ച് വീട്ടിലെ സ്വീകരണമുറിയിലേക്ക് ഇനി ഓടണ്ട. അതുപോലെ, എപ്പോൾ, എങ്ങനെ കാണണമെന്നും നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
JioCinemaക്കൊപ്പമാകൂ നിങ്ങളുടെ IPLഉം എന്ന് അറിയിച്ച് നേരത്തെ എം.എസ് ധോണിയും സൂര്യകുമാർ യാദവുമൊക്കെ വന്നിരുന്നു. ഇപ്പോൾ പുതിയതായി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറാണ്. താൻ ജിയോസിനിമയിൽ മാത്രമാണ് ഇത്തവണത്തെ ടാറ്റ IPL കാണാൻ പോകുന്നതെന്ന് ആരാധകരോട് മാസ്റ്റർ ബ്ലാസ്റ്റർ പറയുന്നത് വീഡിയോയിൽ കാണാം. ലൈവ് മത്സരങ്ങൾ ഇങ്ങനെ OTTയിലൂടെ കാണുമ്പോൾ നിങ്ങൾ ഡിജിറ്റൽ ഇന്ത്യയുടെ പാതയിലാണെന്നും പരസ്യത്തിൽ സൂചിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ജിയോസിനിമയിൽ ഐപിഎൽ കാണണമെന്നും, ഇങ്ങനെ ചരിത്രം സൃഷ്ടിക്കാമെന്നും തെണ്ടുൽക്കർ ആരാധകരോട് ആഹ്വാനം ചെയ്യുന്നു.
ആദ്യമായാണ് ഐപിഎൽ ചരിത്രത്തിൽ ജിയോസിനിമ ആപ്പ് വഴി മത്സരങ്ങൾ ലൈവ് സ്ട്രീമിങ് ചെയ്യുന്നത്. 12 ഭാഷകളിൽ കമന്ററിയും 4K സ്ട്രീമിങ്ങും ഒരുക്കി ആരാധകർക്ക് കിടിലൻ ടൂർണമെന്റ് സമ്മാനിക്കുകയാണ് Jioയുടെ ലക്ഷ്യം. ജിയോ വരിക്കാർക്ക് മാത്രമല്ല, Airtel, Vi, BSNL തുടങ്ങിയ ടെലികോം കമ്പനികളുടെ ഉപയോക്താക്കൾക്കും ജിയോസിനിമ ആപ്പിലൂടെ സൗജന്യമായി IPL ആസ്വദിക്കാം. അതിനാൽ തന്നെ ഇന്ത്യയെ ഡിജിറ്റലിലേക്ക് അപ്ഡേറ്റ് ചെയ്യുന്നതിൽ ഇത്തവണത്തെ IPLഉം നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
എന്നാൽ പഞ്ചാബിന്റെ മത്സരങ്ങളിലും മറ്റും ചില സ്ട്രീമിങ് പ്രശ്നങ്ങൾ വന്നത് JioCinemaക്കെതിരെ പരാതി ഉയരാനും കാരണമായി. ആപ്പ് വളരെ slow ആണെന്നും, ഇടയ്ക്കിടെ വീഡിയോ സ്റ്റക്ക് ആകുന്നുണ്ടെന്നും കാണികൾ പരാതിപ്പെടുന്നുണ്ട്.