Sabarimala തീർഥാടകർ ശ്രദ്ധിക്കുക! നിങ്ങളുടെ പക്കൽ ഇത് നിർബന്ധമായും ഉണ്ടാകണം, കൂടുതലറിയാം| Latest News

Sabarimala തീർഥാടകർ ശ്രദ്ധിക്കുക! നിങ്ങളുടെ പക്കൽ ഇത് നിർബന്ധമായും ഉണ്ടാകണം, കൂടുതലറിയാം| Latest News
HIGHLIGHTS

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് എത്തുന്നവർ കൈയിൽ കരുതേണ്ട മുഖ്യമായ രേഖയുണ്ട്

ക്ഷേത്രത്തിൽ ദർശനം നടത്തുന്ന തീർത്ഥാടകർക്ക് Aadhaar Card നിർബന്ധമായും കൊണ്ടുവരണം

ബുക്കിങ് കേന്ദ്രത്തിൽ ആധാർ കാർഡ് പരിശോധിക്കുന്നത് നിർബന്ധമാക്കി

Aadhaar Mandatory: Sabarimala-യിൽ മണ്ഡല കാലത്തിന് തുടക്കമാകുകയാണ്. മണ്ഡലകാല സീസണിൽ പല സംസ്ഥാനങ്ങളിൽ നിന്നായി അയ്യപ്പന്മാരും മാളികപ്പുറവും ദർശനത്തിന് എത്തുന്നു.

ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങിന് എത്തുന്നവർ കൈയിൽ കരുതേണ്ട മുഖ്യമായ രേഖയുണ്ട്. ക്ഷേത്രത്തിൽ ദർശനം നടത്തുന്ന തീർത്ഥാടകർക്ക് Aadhaar Card നിർബന്ധമായും കൊണ്ടുവരണം. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് ഇക്കാര്യം അറിയിച്ചത്.

Sabarimala Season: Aadhaar Mandatory

തീർഥാടകർ ആധാർ കാർഡോ അതിന്റെ പകർപ്പോ കൈയിൽ കരുതണമെന്നാണ് നിർദേശം. സന്നിധാനത്ത് സ്പോർട്സ് ബുക്കിങ് നടത്തുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാക്കി. ശബരിമല തീർഥാടനത്തിന് എത്തുന്നവരിൽ സ്പോട്ട് ബുക്കിങ് ചെയ്യുന്നവർക്കാണ് ഇത് ബാധകമാകുന്നത്.

ബുക്കിങ് കേന്ദ്രത്തിൽ ആധാർ കാർഡ് പരിശോധിക്കുന്നത് നിർബന്ധമാക്കി. ഇതിനൊപ്പം തീർഥാടകന്റെ ഫോട്ടോയും എടുക്കും. പിന്നീട് ലഭിക്കുന്ന പാസിലൂടെ ക്യുആർ കോഡ് സ്കാനിങ് ഓപ്ഷനുണ്ടാകും. ഇതിലൂടെ തീർഥാടകന്റെ ഫോട്ടോയും വിവരങ്ങളും അറിയാനാകും.

Aadhaar Mandatory Sabarimala Season

Sabarimala തീർഥാടനത്തിന് ഓൺലൈൻ ബുക്കിങ്

ഓൺലൈൻ ബുക്കിങ്ങിലും നിരവധി അപ്ഡേറ്റുകൾ ദേവസ്വം ബോർഡ് അറിയിച്ചു. മുൻകൂർ ഓൺലൈൻ ബുക്കിങ് നടത്തുന്ന 70,000 ഭക്തർക്ക് സീസണിൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ പ്രാർഥന നടത്താം. സ്പോട്ട് ബുക്കിംഗിലൂടെ 10,000 ഭക്തരെ ദർശനത്തിന് അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.

നവംബർ 16 ശനിയാഴ്ച മുതലാണ് ഈ മണ്ഡല കാല സീസൺ ആരംഭിക്കുന്നത്. ക്ഷേത്രദർശനത്തിനായി ഇതുവരെ 35 ശതമാനത്തോളം ഓൺലൈൻ ബുക്കിങ് നടന്നിട്ടുണ്ട്. ഇവയിൽ പിന്നീട് കാൻസലാക്കുന്ന ടിക്കറ്റുകൾ അനുസരിച്ച് കൂടുതൽ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും.

ഈ വർഷം എല്ലാ ദിവസവും 18 മണിക്കൂർ ദർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും വീണ്ടും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 11 വരെയും തുറന്നിരിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് ആണ് ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചത്.

നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടോ? പുതിയതെങ്ങനെ എടുക്കാം!

നിങ്ങളുടെ ആധാർ കാർഡ് നഷ്ടപ്പെട്ടാൽ അതിന് ഉപാധികളുണ്ട്. UIDAI-യുടെ സെൽഫ് സർവ്വീസ് പോർട്ടലിലൂടെ ആധാർ നമ്പറും കോപ്പിയും കിട്ടും. ഇതിനായി https://ssup.uidai.gov.in എന്ന സൈറ്റ് ഉപയോഗിച്ചാൽ മതി. ഇവിടെ നിന്നും Retrieve Lost or Forgotten UID/EID ഓപ്ഷനിലൂടെ ആധാർ കിട്ടും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo