ഇപ്പോൾ സോഷ്യൽ മീഡിയായിൽ ഈ 7 വയസ്സുകാരൻ ആണ് തരംഗംമായിരുക്കുന്നത് .സ്വന്തമായി യൂട്യൂബ് ചാനെലുള്ള റയാൻ എന്ന 7 വയസ്സുകാരന്റെ ഈ വർഷത്തെ സമ്പാദ്യം 156 കോടി രൂപയ്ക്കടുത്തു .2018 ൽ യൂട്യൂബിൽ നിന്നും ഏറ്റവും കൂടുതൽ പണം സമ്പാദിച്ച 10 പേരിൽ ഒന്നാം സ്ഥാനത്താണ് റയാൻ എത്തിയിരിക്കുന്നത് .ഫോബ്‌സ് മാഗസിൻ ആണ് ഈ വിവരങ്ങൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .എന്നാൽ 5 വയസ്സിൽ തന്നെ റയാന്റെ മാതാപിതാക്കൾ ഈ യൂട്യൂബ് ചാനൽ റയാനുവേണ്ടി തുടങ്ങിയിരുന്നു .ഇപ്പോൾ റയാന്റെ യൂട്യൂബ് ചാനലിൽ കോടിക്കണക്കിനു ഫോള്ളോവെർസ് ആണുള്ളത് .
2015 ൽ ആയിരുന്നു റയാന്റെ ഈ യൂട്യൂബ് ചാനലിന്റെ തുടക്കം .റയാൻ ടോയ്‌സ് റിവ്യൂ എന്ന പേരിലായിരുന്നു തുടങ്ങിയിരുന്നത് .ടോയ്‌സിന്റെയും കൂടാതെ കുട്ടികളുടെ മറ്റു തമാശകളും നിറഞ്ഞ ഒരു റിവ്യൂ ചാനെൽ ആയിരുന്നു .അധികംതാമസ്സിക്കാതെ തന്നെ ചാനൽ യൂട്യൂബിൽ ഒരു ചർച്ചാവിഷയം ആയി .എന്നാൽ 2018 ആയപ്പോഴേക്കും 17 മില്യൺ ഫോള്ളോവെഴ്സിനെ റയാൻ നേടിക്കഴിഞിരുന്നു .ഇതുവരെ 1200 നു മുകളിൽ വീഡിയോകളാണ് റയാന്റെ ടോയ്‌സ് റിവ്യൂവിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .റയാന്റെ മാതാപിതാക്കൾ തന്നെയാണ് ഇതിന്റെ മറ്റു കാര്യങ്ങൾ നിയന്ദ്രിക്കുന്നത് .
റയാന്റെ വിഡിയോകൾക്ക് എല്ലാംതന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത് .കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു വീഡിയോയ്ക്ക് 19 മില്യൺ വ്യൂസ് ആയിരുന്നു ലഭിച്ചിരുന്നത് .കുട്ടികളുടെ ബുദ്ധിവളർച്ചയും കൂടാതെ അവരുടെ കഴിവുകളെയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റയാന്റെ പലവീഡിയോകളും യൂട്യൂബിൽ എത്തുന്നത് .അതുകൊണ്ടുതന്നെ അത്തരത്തിലുള്ള വിഡിയോകൾക്ക് വളരെ മികച്ച പ്രതികരണം ലഭിക്കുന്നുമുണ്ട് .നല്ല രീതിയിലുള്ള അനിമേഷൻ വിഡിയോകളും കൂടാതെ പഠനത്തിന് സഹായകമാകുന്ന വിഡിയോകളും റയാന്റെ ചാനലിൽ ഉണ്ട് .