1000കോടിയ്ക്ക് മുകളിൽ കളക്ഷൻ ;ഇതാ ഓ ടി ടി യിലും എത്തി

1000കോടിയ്ക്ക് മുകളിൽ കളക്ഷൻ ;ഇതാ ഓ ടി ടി യിലും എത്തി
HIGHLIGHTS

ആർ ആർ ആർ ഇതാ OTT റിലീസിങ്ങിന് എത്തിയിരിക്കുന്നു

കൂടാതെ മറ്റു സിനിമകളും ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമ .ഇപ്പോൾ 1000 കോടിയ്ക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷനുകൾ നേടി ഈ സിനിമ ഇപ്പോഴും നോർത്ത് ഇന്ത്യയിലെ തിയറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ സിനിമയുടെ OTT റിലീസ് എത്തുന്നു .

ഇപ്പോൾ  ഈ ചിത്രം OTT പ്ലാറ്റ്ഫോമായ ZEE 5 ലൂടെ കാണുവാൻ സാധിക്കുന്നതാണ്  .അതുപോലെ തന്നെ ഏപ്രിൽ അവസാനത്തിൽ പുറത്തിറക്കിയ ചിരഞ്ജീവി നായകനായി തിയറ്ററുകളിൽ എത്തിയ ആചാര്യ എന്ന സിനിമയും ഇപ്പോൾ  ആമസോൺ പ്രൈംമിൽ എത്തിയിരിക്കുന്നു  .

ആചാര്യ എന്ന സിനിമ ഇതാ OTT യിൽ എത്തുന്നു

മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമായിരുന്നു ആചാര്യ എന്ന സിനിമ .ഏപ്രിൽ അവസാനത്തിൽ തിയറ്ററുകളിൽ എത്തിയ ഈ സിനിമയ്ക്ക് തണുപ്പൻ പ്രതികരണം ആയിരുന്നു തിയറ്ററുകളിൽ നിന്നും ലഭിച്ചിരുന്നത് .ഏകദേശം രണ്ടു വർഷങ്ങൾക്ക് ശേഷം ചിരഞ്ജീവി അഭിനയിച്ചു തിയേറ്ററുകളിൽ എത്തിയ ഒരു സിനിമ കൂടിയായിരുന്നു ഇത് .

എന്നാൽ ഇപ്പോൾ ഇതാ ഏകദേശം 3 ആഴ്ചകൾ പിന്നിടുമ്പോൾ ഈ സിനിമ OTT യി റിലീസ് ചെയ്തിരിക്കുന്നു  .ഇപ്പോൾ  ഈ സിനിമ ആമസോൺ പ്രൈംമിലൂടെ സംപ്രേക്ഷണം കാണുവാൻ സാധിക്കുന്നതാണ് . .ചിരഞ്ജീവിയെ കൂടാതെ മകൻ റാം ചരണും ഈ സിനിമയിൽ ഒരു വലിയ വേഷം ചെയ്തിട്ടുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo