ആർ ആർ ആർ നാളെ എത്തും ;ടിക്കറ്റ് വില 1200 രൂപ വരെ

ആർ ആർ ആർ നാളെ എത്തും ;ടിക്കറ്റ് വില 1200 രൂപ വരെ
HIGHLIGHTS

നീണ്ട കാത്തിരിപ്പിനൊടുവിൽ ഇതാ RRR നാളെ എത്തും

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയാണിത്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാളെ തിയറ്ററുകൾ ഇളക്കിമറിക്കുവാൻ രാജമൗലിയുടെ RRR എന്ന സിനിമ പുറത്തിറങ്ങുന്നതാണ് .നേരത്തെ ജനുവരിയിൽ റിലീസിങ്ങിന് തീരുമാനിച്ചിരുന്ന ഈ സിനിമ കോറോണയുടെ വ്യാപനം മൂലം മാറ്റി വെക്കുകയായിരുന്നു .എന്നാൽ മാർച്ച് 25 എന്ന തീയതിയിൽ RRR തിയറ്ററുകളിൽ എത്തുമ്പോൾ പല റെക്കോർഡുകളും തിരുത്തിക്കുറിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട .

രാജമൗലിയുടെ തന്നെ ബാഹുബലി എന്ന സിനിമയാണ് പല സംസ്ഥാങ്ങളിലെ ബോക്സ് ഓഫീസിൽ മുന്നിൽ നിൽക്കുന്നത് .എന്നാൽ RRR ബാഹുബലിയുടെ കളക്ഷൻ മറികടക്കും എന്നാണ് അനലിസ്റ്റുകൾ പറയുന്നത് .ആന്ധ്രാപ്രദേശിൽ ഇതിനോടകം തന്നെ RRR സിനിമയുടെ ടിക്കറ്റുകൾ എല്ലാം തന്നെ വിറ്റുകഴിഞ്ഞിരിക്കുന്നു  എന്നാണ് റിപ്പോർട്ടുകൾ .

അതുപോലെ തന്നെ RRR എന്ന സിനിമയുടെ ഹിന്ദി പതിപ്പിന്റെ ബുക്കിങ്ങിനും മികച്ച പ്രതികരണം ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .മെട്രോ നഗരങ്ങളായ ഡൽഹിയിലും കൂടാതെ മുംബൈയിലും ടിക്കറ്റുകൾ ഇതിനോടകം തന്നെ വലിയ തുകയ്ക്ക് വരെ വിറ്റിരിക്കുന്നു .1200 രൂപവരെയാണ് ചില തിയറ്ററുകളിൽ RRR എന്ന സിനിമയുടെ ടിക്കറ്റ് റേറ്റ് .

മുംബൈയിലെ PVR അടക്കമുള്ള തിയറ്ററുകളിൽ വലിയ ബുക്കിംഗ് ആണ് RRR എന്ന സിനിമയുടെ ഹിന്ദി പതിപ്പിന് ലഭിച്ചിരിക്കുന്നത് .1920 കളിലെ സ്വാതന്ത്രസമര സേനാനികളായ അലൂരി സീതരാമ രാജു ,കോമരം ഭീം എന്നിവരുടെ കഥപറയുന്ന സിനിമയാണ് RRR .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo