Royal Enfield ഈ വർഷം 3 പുതിയ Bullet Bikeകൾ ഇന്ത്യയിൽ എത്തിക്കും!

Updated on 14-Feb-2023
HIGHLIGHTS

ആദ്യത്തെ ഇലക്ട്രിക് റോയൽ എൻഫീൽഡ് അടുത്ത വർഷം എത്തും.

Royal Enfield മുൻനിര സൂപ്പർ മെറ്റിയർ 650 മോഡലും അടുത്തിടെ വിപണിയിലെത്തി.

2023ൽ Royal Enfieldൽ വരുന്ന ബൈക്കുകൾ ഏതെല്ലാമെന്ന് നോക്കാം,

മലയാളിക്ക് Bullet Bikeകൾ വെറും വാഹനം മാത്രമല്ല, ഒരു വികാരം കൂടിയാണ്. അതിനാൽ തന്നെ പുതിയതായി വരുന്ന റോയൽ എൻഫീൽഡ് ബൈക്കുകളെ കുറിച്ച് അറിയുന്നതിനും അതീവ തൽപ്പരരാണ് മലയാളികൾ.
അടുത്തിടെയാണ് Royal Enfield മുൻനിര സൂപ്പർ മെറ്റിയർ 650 ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചത്. ഇതിന് പുറമെ, ആദ്യത്തെ വൈദ്യുതീകരിച്ച റോയൽ എൻഫീൽഡ് അടുത്ത വർഷം തന്നെ പുറത്തിറങ്ങുമെന്നും സൂചനകളുണ്ട്.
എന്നാൽ, 2023ൽ Royal Enfieldൽ Latest ആയി വരുന്ന വാഹനങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

1. റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ GT 650യുടെ Updated വേർഷൻ:

2023 ഏപ്രിൽ 1 മുതൽ വിപണിയിലേക്ക് കുതിക്കാൻ ഒരുങ്ങുകയാണ് Continental GT 650.
OBD 2 നിയന്ത്രണങ്ങൾ പാലിച്ചാണ് റോയൽ എൻഫീൽഡ് ഈ അപ്‌ഡേറ്റഡ് മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുക. അലോയ് വീലുകളിലും, പെയിന്റിലും, ട്യൂബ്‌ലെസ് ടയറുകളുലുമെല്ലാം മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.

2. റോയൽ എൻഫീൽഡ് ഹിമാലയൻ 450:

2023ൽ Royal Enfieldന്റേതായി പ്രതീക്ഷിക്കാവുന്ന ഏറ്റവും ഭീമൻ ലോഞ്ച് റോയൽ എൻഫീൽഡ് ഹിമാലയൻ 450ന്റെ ആയിരിക്കും. ഡ്യുവൽ പർപ്പസ് അഡ്വഞ്ചർ ടൂറർ നിലവിലുള്ള ഹിമാലയൻ 411നേക്കാൾ കൂടുതൽ സ്റ്റാൻഡേർഡുള്ള ബൈക്കാണ്. ഭാരം കുറഞ്ഞ ബുള്ളറ്റ് ബൈക്കായിരിക്കുമെന്നും പറയുന്നു.

ഇതിന് പുറമെ, 40 bhp പരമാവധി കരുത്തും 40 Nm torqueഉം പരമാവധി സൃഷ്ടിക്കാൻ കഴിയുന്ന, ഒരു പുതിയ 450 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനായിരിക്കും ഇതിന് കരുത്തേകുക. ആറ് സ്പീഡ് ട്രാൻസ്മിഷനുമായി പവർട്രെയിൻ ബന്ധിപ്പിക്കും. പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ, ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റം, സ്ലിപ്പർ, അസിസ്റ്റ് ക്ലച്ച്, ലോംഗ് ട്രാവൽ സസ്‌പെൻഷൻ തുടങ്ങിയ ഫീച്ചറുകൾ Royal Enfield Himalayan 450ന് ലഭിക്കും.

3. സിംഗിൾ-സീറ്റർ റോയൽ എൻഫീൽഡ് ക്ലാസിക് 350:

കഴിഞ്ഞ മൂന്ന് വർഷമായി റോയൽ എൻഫീൽഡ് ഓരോ വർഷവും പുതിയ 350 സിസി മോട്ടോർസൈക്കിൾ വിപണിയിൽ എത്തിക്കുന്നുണ്ട്. Meteor 350, New-gen Classic 350, Hunter 350 എന്നിവയുടെ വിജയം തന്നെയാണ് ഇതിന് കാരണം.
അതിനാൽ തന്നെ റോയൽ എൻഫീൽഡ് ഈ വർഷം ജെ പ്ലാറ്റ്‌ഫോം അധിഷ്‌ഠിതമായ ബുള്ളറ്റ് 350 അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്. അല്ലെങ്കിൽ ക്ലാസിക് 350-ന്റെ സിംഗിൾ-സീറ്റർ വേരിയന്റായിരിക്കും വരിക.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :