ബുള്ളറ്റ് ആരാധകർക്ക് സന്തോഷ വാർത്ത! Royal Enfield സൂപ്പര്‍ മീറ്റിയോര്‍ 650 ഉടൻ

ബുള്ളറ്റ് ആരാധകർക്ക് സന്തോഷ വാർത്ത! Royal Enfield സൂപ്പര്‍ മീറ്റിയോര്‍ 650 ഉടൻ
HIGHLIGHTS

റോയല്‍ എന്‍ഫീല്‍ഡ് ഗോവയില്‍ നടന്ന റൈഡര്‍ മാനിയ ഇവന്റില്‍ പ്രദർശിപ്പിച്ചു

എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ EICMA 2022ല്‍ ആഗോളതലത്തിലായി അരങ്ങേറ്റം കുറിച്ചിരുന്നു

കമ്പനിയുടെ ബ്രാൻഡ് മൂല്യം വർധിപ്പിക്കാൻ Royal Enfield സൂപ്പര്‍ മീറ്റിയോര്‍ 650ന് സാധിക്കുമെന്ന് പ്രതീക്ഷ

റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650(Royal Enfield Super Meteor 650) ലോഞ്ച് 

റോയല്‍ എന്‍ഫീല്‍ഡ് അടുത്തിടെ ഗോവയില്‍ നടന്ന റൈഡര്‍ മാനിയ ഇവന്റില്‍ റോയല്‍ എന്‍ഫീല്‍ഡ് പ്രദര്‍ശിപ്പിച്ചിരുന്നു. ഈ മുന്‍നിര റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ EICMA 2022-ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുകയും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. 2023 ജനുവരിയില്‍ ഈ പവര്‍ ക്രൂയിസറിന്റെ ഇന്ത്യയിലെ ഔദ്യോഗിക വിലകള്‍ പ്രഖ്യാപിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്.

റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650(Royal Enfield Super Meteor 650) വില 

ഇതിനോടകം തന്നെ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കമ്പനി രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. എന്നാല്‍ ഇപ്പോള്‍ വില സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ ലഭിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 ഇന്ത്യയിലെ കമ്പനിയുടെ മുന്‍നിര ഓഫറായിരിക്കും. ഏകദേശം 3.50 ലക്ഷം രൂപ എക്സ്ഷോറൂം വിലയാണ് മോട്ടോര്‍സൈക്കിളില്‍ പ്രതീക്ഷിക്കുന്നത്. വിപണിയിലെത്തുമ്പോള്‍, രാജ്യത്തെ ഏറ്റവും വിലകൂടിയ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളായിരിക്കും ഇത്.

റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 (Royal Enfield Super Meteor 650 എൻജിൻ 

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ GT 650 എന്നിവയിലും അതിന്റെ ചുമതല നിര്‍വഹിക്കുന്ന അതേ 650 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍ തന്നെയായിരിക്കും സൂപ്പര്‍ മീറ്റിയോര്‍ 650-ന് കരുത്ത് പകരുന്നത്. എന്നിരുന്നാലും, അതിന്റെ ക്രൂയിസര്‍ സ്വഭാവസവിശേഷതകളുമായി പൊരുത്തപ്പെടുന്നതിന് ഇത് ചെറുതായി വീണ്ടും ട്യൂണ്‍ ചെയ്തിട്ടുണ്ട്. ഈ 650 സിസി പാരലല്‍-ട്വിന്‍, എയര്‍ & ഓയില്‍-കൂള്‍ഡ് മോട്ടോര്‍, 6-സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. സൂപ്പര്‍ മീറ്റിയോറില്‍ ഈ യൂണിറ്റ് 47 bhp കരുത്തും 52 Nm ടോര്‍ക്കും വികസിപ്പിക്കും.

റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650(Royal Enfield Super Meteor 650) കളർ വേരിയന്റുകൾ 

വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 മോട്ടോര്‍സൈക്കിളിലെ ഈ കളര്‍ ഓപ്ഷനുകളില്‍ ആസ്ട്രല്‍ ബ്ലാക്ക്, ആസ്ട്രല്‍ ബ്ലൂ, ആസ്ട്രല്‍ ഗ്രീന്‍, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്രേ, ഇന്റര്‍സ്റ്റെല്ലാര്‍ ഗ്രീന്‍, സെലസ്റ്റിയല്‍ റെഡ്, സെലസ്റ്റിയല്‍ ബ്ലൂ എന്നിവ ഉള്‍പ്പെടുന്നു. ഈ 7 കളര്‍ ഓപ്ഷനുകളില്‍, റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 മോട്ടോര്‍സൈക്കിളിന്റെ 'ടൂറര്‍' വേരിയന്റ് 'സെലസ്റ്റിയല്‍' കളര്‍ ഓപ്ഷനുകളില്‍ മാത്രമായി ലഭ്യമാകും.

അതേസമയം വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്രൂയിസര്‍ മോട്ടോര്‍സൈക്കിളിന്റെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റ് ബാക്കിയുള്ളവയില്‍ 5 കളര്‍ ഓപ്ഷനുകള്‍ ലഭ്യമാകും. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650-യെ കുറിച്ച് പറയുമ്പോള്‍, മോട്ടോര്‍സൈക്കിളിന്റെ ഏറ്റവും വലിയ യുഎസ്പികളിലൊന്ന് അതിന്റെ റോഡ് സാന്നിധ്യമാണ്. മാത്രമല്ല, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 വളരെ പ്രീമിയമായി കാണപ്പെടുന്നു. റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതോടെ രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളിലേക്ക് ധാരാളം ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനിക്ക് കഴിയും.

റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ 650 മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് ദേശീയ അന്തര്‍ദേശീയ വിപണികളില്‍ കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തുകയും ചെയ്യും. അതുപോലെ തന്നെ ആഭ്യന്തര വിപണിയില്‍ നിരവധി മോഡലുകളെ വരുംവര്‍ഷങ്ങളില്‍ അവതരിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ, കമ്പനി മാന്യമായ വേഗതയില്‍ വളരുകയാണ്.

വരാനിരിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ബുള്ളറ്റ് 350 ആണ്. ക്ലാസിക് 350-യുടെ നവീകരിച്ച പതിപ്പിനെ ഇതിനോടകം തന്നെ കമ്പനി വിപണിയില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഏറ്റവും പഴയ നെയിംപ്ലേറ്റുകളില്‍ ഒന്നാണ്, കൂടാതെ നിര്‍മ്മാണത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ മോട്ടോര്‍സൈക്കിള്‍ എന്ന റെക്കോര്‍ഡ് പോലും ഈ മോഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ പൈതൃകം നിലനിര്‍ത്തുന്നതിനായി, റോയല്‍ എന്‍ഫീല്‍ഡ് നിലവില്‍ ഏറ്റവും പുതിയ J-സീരീസ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു പുതിയ ബുള്ളറ്റ് 350 മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കുകയാണ്.

കൂടുതൽ വാർത്തകൾ: അൽഗോരിതത്തെ കുറിച്ച് ഫേസ്ബുക്കിൽ സജീവ ചർച്ച

കൂടാതെ, മോട്ടോര്‍സൈക്കിളിന്റെ നിരവധി സ്‌പൈ ഷോട്ടുകള്‍ ഇതിനകം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഈ ചിത്രങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, വരാനിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന് സിംഗിള്‍ പീസ് സീറ്റ്, നിവര്‍ന്നുനില്‍ക്കുന്ന റൈഡിംഗ് പൊസിഷന്‍, റൗണ്ട് ഹെഡ്‌ലാമ്പുകള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ ഉണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തുന്നു. പുതിയ മോഡലുകള്‍ എത്തുന്നത് മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയും വിപണി വിഹിതവും വര്‍ധിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. ബുള്ളറ്റ് 350-യുടെ കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ കമ്പനി വെളിപ്പെടുത്തുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

 

 

Digit.in
Logo
Digit.in
Logo