മോട്ടോർ സൈക്കിൾ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ടവനാരാണെന്ന് ചോദിച്ചാൽ അതിനുത്തരം റോയൽ എൻഫീൽഡ് ആയിരിക്കുമല്ലോ? യുവത്വങ്ങളുടെ ക്രെയ്സായ Royal Enfield പേര് പോലെ തന്നെ ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ രാജാവാണ്. വർഷം തോറും കമ്പനി വിൽപ്പനയിൽ കൊണ്ടുവരുന്ന റെക്കോഡും അതിന് തെളിവാണ്.
ഒരു വർഷത്തിൽ വിറ്റഴിച്ചത് 8 ലക്ഷത്തിലധികം…
ഇപ്പോഴിതാ, ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ റെക്കോഡ് നേട്ടവും കൈവരിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. 2022-23 സാമ്പത്തിക വർഷത്തെ കണക്കുകൾ കമ്പനി ഈയിടെ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് Royal Enfield ഈ കാലയളവിൽ 8 ലക്ഷത്തിലധികം ബൈക്കുകളാണ് വിറ്റഴിച്ചത്.
2022-23ൽ 8,34,895 മോട്ടോർസൈക്കിളുകളുടെ റെക്കോർഡ് വിൽപ്പനയാണ് കമ്പനി നടത്തിയത്. ഇത് 2021-22ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 39 ശതമാനം കൂടുതലാണ്. ഈ വിൽപ്പനയിൽ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടുന്നു.
മാർച്ച് മാസത്തിൽ കമ്പനി മൊത്തം 72,235 യൂണിറ്റ് മോട്ടോർസൈക്കിളുകൾ വിറ്റഴിച്ചു. ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ 67,677 യൂണിറ്റുകളെ അപേക്ഷിച്ച് 7 ശതമാനം അധികമാണ്. അടുത്തിടെ, കമ്പനി തങ്ങളുടെ റോയൽ എൻഫീൽഡ് ഹണ്ടർ 350 വിപണിയിൽ വ്യത്യസ്ത വേരിയന്റുകളിൽ അവതരിപ്പിക്കുകയുണ്ടായി. ഇതിന് ഏകദേശം 1.50 ലക്ഷം രൂപയാണ് വില വരുന്നത്.
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.