Royal Enfieldന്റെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് തമിഴ്‌നാട്ടിൽ പുത്തൻ ഫാക്ടറി

Royal Enfieldന്റെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് തമിഴ്‌നാട്ടിൽ പുത്തൻ ഫാക്ടറി
HIGHLIGHTS

റോയല്‍ എന്‍ഫീല്‍ഡ് ഇവി വിഭാഗത്തില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നു

2025 ഓടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനാകും

5 വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് വിവരം

റോയല്‍ എന്‍ഫീല്‍ഡ് ഇലക്ട്രിക് ബൈക്കുകളുമായി വിപണിയിൽ തരംഗം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ്. റോയല്‍ എന്‍ഫീല്‍ഡ് ഇവി മോഡലുകൾക്കായുള്ള പരീക്ഷണം തുടങ്ങിയതായാണ് റിപ്പോർട്ട്. 2025 ഓടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കാനാകും എന്നാണ് റോയല്‍ എന്‍ഫീല്‍ഡ് പ്രതീക്ഷിക്കുന്നത്. ഇവി വിഭാഗത്തില്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുക എന്നതാണ് റോയല്‍ എന്‍ഫീല്‍ഡ്  ലക്ഷ്യമിടുന്നത്‌. 

2025ൽ ഇലക്ട്രിക് ബൈക്കുകൾ നിരത്തിലിറക്കും 

പ്രീമിയം വിഭാഗത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഇപ്പോൾ വാഹനങ്ങൾ ഇറക്കാൻ പദ്ധതിയില്ല. 2025ൽ ഇലക്ട്രിക് ബൈക്കുകൾ നിരത്തിലിറക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ഉദ്ദേശിക്കുന്നത്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് വിവരം. ചെയാറിൽ റോയൽ എൻഫീൽഡ് ഒരു പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കും

തമിഴ്‌നാട്ടിൽ പുതിയ നിർമ്മാണ പ്ലാന്റ്

ഇലക്ട്രിക് വാഹന രംഗത്തേക്ക് കടക്കുന്ന കമ്പനി തമിഴ്‌നാട്ടിൽ ചെയാറിൽ റോയൽ എൻഫീൽഡ് ഒരു പുതിയ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കും. 60 ഏക്കർ സ്ഥലമാണ് ഇതിനായി റോയൽ എൻഫീൽഡ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ഒറഗഡം, വല്ലം വടഗൽ എന്നിവ അടിസ്ഥാനമാക്കിയുള്ള പ്ലാന്‍റുകൾ ഒരു ദശലക്ഷത്തിലധികം യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്നു. ഈ രണ്ട് പ്ലാന്റുകളും ആവശ്യത്തിന് വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്. റോയൽ എൻഫീൽഡ് ഇലക്ട്രിക് ബൈക്ക് റോയൽ എൻഫീൽഡ് സ്റ്റാർക്ക് ഫ്യൂച്ചർ SL L പ്ലാറ്റ്‌ഫോമിലാണ് വികസിപ്പിച്ചെടുക്കുന്നത്. റോയൽ എൻഫീൽഡിന്റെ മാതൃ കമ്പനിയായ ഐഷർ മോട്ടോഴ്‌സ് സ്റ്റാർക്ക് ഫ്യൂച്ചർ എസ്‌എല്ലിൽ നിക്ഷേപം നടത്തി. 

Nisana Nazeer
Digit.in
Logo
Digit.in
Logo