ബുള്ളറ്റിന്റെ അമ്പലം കഥയിൽ ഒരൽപ്പം പ്രേതവും

Updated on 26-May-2020
HIGHLIGHTS

രാജസ്ഥാനിലെ ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രാജസ്ഥാനിലെ ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവാ ബുള്ളറ്റ് ബാബ എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഓംബനസിംങ്ങ്‌ പാത്താവത്ത്‌ എന്ന ആളുമായി ബന്ധപ്പെട്ടാണ് ബുള്ളറ്റ് ബാബയുടെ ഐതിഹ്യം. 1988 ഡിസംബർ 2ന് അച്ഛൻ സമ്മാനമായി നൽകിയ റോയല്‍ എന്‍ഫീൽഡ് ബുള്ളറ്റിൽ കൂട്ടുകാരനുമായി കറങ്ങാനിറങ്ങിയതായിരുന്നു ആ യുവാവ്. നിയന്ത്രണം വിട്ടുവന്ന ലോറി ഓംബനസിംങ്ങിന്റെ ജീവൻ അപഹരിച്ചു.ഇവിടെ നിന്നും ആണ് ഇതിനെ ചുറ്റി പറ്റി കഥ തുടങ്ങുന്നത് .

 

ബുള്ളറ്റ് പോലീസ് കസ്റ്റഡിയിലെടുത്തു.എന്നാൽ പിറ്റേ ദിവസം നോക്കുമ്പോള്‍ ബുള്ളറ്റ്‌ അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകടം നടന്ന സ്ഥലത്തുതന്നെ കിടപ്പുണ്ടായിരുന്നു .പോലീസുകാർ ആരെങ്ങിലും എടുത്തുകൊണ്ടു പോകാൻ ശ്രേമിച്ചതാകും എന്നു് കരുതി മറുപടിയും ആ ബുള്ളറ്റ് എടുത്തുകൊണ്ട് പോലീസ് സ്റ്റെഷനിൽ പോയ്‌ .പിറ്റേ ദിവസവും അത് തന്നെ സംഭവിച്ചു .ബുള്ളറ്റ് അയാൾ മരിച്ച സ്ഥലത്തു തന്നെ വീണ്ടു .ഒടുവിൽ പോലീസുകാർ ബുള്ളറ്റ് വീട്ടുകാർക്ക് തിരികെനല്ക്കി .വീട്ടുകാർ ആ ബുള്ളറ്റ് ഗുജറാത്തിലെ ആര്കോ വിറ്റു .1991 ൽ ആണ് ഈ സംഭവങ്ങൾ നടക്കുന്നത് .വീണ്ടു ആ ബുള്ളറ്റ് സംഭവം നടന്ന സ്ഥലത്ത് തന്നെ വന്നു .നാട്ടിൽ എങ്ങു ഭീതി പടർന്നു .രാത്രികാലങ്ങളില്‍ അതു വഴി ആരും സഞ്ചരിക്കാതെയായി.അതോടെ ഓംബനസിംങിനെ നാട്ടുകാർ ആരാധിക്കാൻ തുടങ്ങി. ഓംബനസിംങിന്റെ ബുള്ളറ്റ് ദൈവമായി മാറി.അതുവഴിപോകുന്നവർക്ക് യാത്രയിൽ അവരെ രക്ഷിക്കുന്ന ദൈവമായി മാറി ഇന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റ്.

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :