കേരളത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഫാൻസുകളെ സ്വാധീനിക്കാൻ സാധിക്കുന്ന ഒരു ഹീറോ ആണ് വിജയ് .വിജയുടെ സിനിമകൾ എല്ലാംതന്നെ കേരത്തിൽ സൂപ്പർ ഹിറ്റുകൾ ആണ് .സിനിമ എന്നത് പോലെ തന്നെയാണ് വിജയ്ക്ക് കാറും .അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപെട്ടതു,വിജയുടെ പക്കൽ ഉള്ളതുമായ കാർ ആണ് റോൾസ് റോയ്സ്.ഏകദേശം 3 കോടിക്കു മുകളിൽ വിലവരുന്ന കാർ ആണിത്. റോൾസ് റോയ്സ് ഉള്ള വളരെ ചുരുക്കം ഹീറോകളിൽ ഒരാളാണ് വിജയ്.റോൾസ് റോയ്സ് എന്ന കമ്പനി 1906ൽ രൂപം കൊണ്ടു.1973ൽ ഇത് റോൾസ് റോയ്സ് plc എന്നും,റോൾസ് റോയ്സ് മോട്ടോഴ്സ് എന്നും രണ്ടായി പിരിഞ്ഞു. ഇന്ന് ലോകത്തുളള ആഡംബര കാറുകളുടെ രാജാവായാണ് റോൾസ് റോയ്സ് അറിയപ്പെടുന്നത്. റോൾസ് റോയ്സ് ഫാൻറം,റോൾസ് റോയ്സ് ഗോസ്ട് എന്നിവയാണ് റോൾസ് റോയ്സിന്റെ പ്രശസ്ത മോഡലുകൾ.ഇതിൽ റോൾസ് റോയ്സ് ഫന്റോം കാർ ആണ് വിജയുടെ പക്കൽ ഉള്ളത്.റോള്‍സ് റോയ്സ് ഫാന്‍റം നിലവിൽ 4 വേരിയന്റുകളിൽ ലഭിക്കുന്നു. എല്ലാ റോള്‍സ് റോയ്സ് ഫാന്‍റം മോഡലുകളെ പരിചയപ്പെടാനും അവയുടെ വിലയും സാങ്കേതികസവിശേഷതകളും മനസ്സിലാക്കാനും ഡ്രൈവ്സ്പാർക് സൗകര്യമൊരുക്കിയിട്ടുണ്ട്.