സോഷ്യൽ മീഡിയ കുട്ടികളുടെ മാനസികാരോഗ്യത്തിന് വില്ലൻ?

Updated on 14-Jan-2023
HIGHLIGHTS

വിവിധ യൂണിവേഴ്സിറ്റികളിലെ പഠനം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വിടുന്നത്

സോഷ്യൽ മീഡിയ കുട്ടികളിലെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു

സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നത് മനുഷ്യരിൽ ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗാവസ്ഥകൾ സൃഷ്ടിക്കുന്നു

ഫേസ്‌ബുക്ക്(facebook), വാട്ട്സ്ആപ്പ് (Whatsapp), ട്വിറ്റർ(Twitter) തുടങ്ങിയ സോഷ്യൽ മീഡിയ platformകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് പുതിയ കണ്ടെത്തലുകൾ. 2004 മുതൽ ഹാർവാർഡ് സർവകലാശാലയിൽ നിന്നും ഫെയ്‌സ്ബുക്ക് കണ്ടുപിടിച്ചതു മുതലുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ടെൽ അവിവ് യൂണിവേഴ്‌സിറ്റി, എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്‌മെന്റ്, ബൊക്കോണി യൂണിവേഴ്‌സിറ്റി എന്നിവയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ ഫോമുകൾ കാരണം അമേരിക്കൻ വിദ്യാർഥികളിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ചു പഠിച്ചത്.

ടെൽ അവിവ് യൂണിവേഴ്‌സിറ്റിയിലെ ഡോ. റോയ് ലെവി. എംഐടി സ്ലോൺ സ്കൂൾ ഓഫ് മാനേജ്‌മെന്റിലെ പ്രൊഫ.അലക്സി, ബൊക്കോണി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.ലൂക്ക ബ്രൈഗെയറി എന്നിവരാണ് പഠനത്തിന് നേതൃത്വം നൽകിയത്. 775 കോളേജുകളിൽ ഫെയ്‌സ്ബുക്ക് വന്ന ദിവസങ്ങൾ നാഷണൽ കോളേജ് ഹെൽത്ത് അസ്സെസ്സ്മെന്റ് അമേരിക്കൻ കോളേജുകളിൽ നടത്തിയ പഠനത്തിലാണ്  ഗുരുതരമായ പ്രശ്നങ്ങൾ മനസ്സിലാക്കിയത്.
സോഷ്യൽ മീഡിയ ഉപയോഗിക്കാൻ കഴിഞ്ഞിരുന്ന കോളേജുകളിളേയും ഉപയോഗിക്കാൻ കഴിയാതിരുന്ന കോളേജുകളിലെ കുട്ടികളെ തമ്മിൽ താരതമ്യം ചെയ്യുമ്പോൾ സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആയ കുട്ടികളിൽ വിഷാദവും ഉത്കണ്ഠയും ഏഴും ഇരുപതും ശതമാനവും ആണെന്ന് തെളിഞ്ഞു. 

ഈ കാലഘട്ടത്തിൽ സോഷ്യൽ മീഡിയകളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ മുഴുവൻ സമയവും കാർന്നു തിന്നുകൊണ്ടിരിക്കുന്നത്. സോഷ്യൽ നെറ്റ്‌വർക്കിംഗ് ആവശ്യങ്ങൾക്കായി ഇന്ന് നിരവധി പ്ലാറ്റ്ഫോമുകൾ നിലവിലുണ്ട് – ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ്, ലിങ്ക്ഡ് ഇൻ, ടിക് ടോക്ക്… എന്നിങ്ങനെ നീളുന്നു ഇതിൻറെ പട്ടിക. ഒരു ദിവസത്തിലെ 24 മണിക്കൂറിൽ നാം കൂടുതൽ സമയവും ചിലവഴിക്കുന്നത് ഇതിൽ ആയിരിക്കും. ബുദ്ധി ശൂന്യമായി രീതിയിൽ സമയത്തിൻറെ വില കണക്കിലെടുക്കാതെ കൈയിലിരിക്കുന്ന ഫോൺ സ്ക്രീനിൽ സ്ക്രോൾ ചെയ്തു സമയം കളയുമ്പോൾ നമുക്ക് ചുറ്റുമുള്ള പല കാര്യങ്ങളെ കണ്ടെത്താനും ആസ്വദിക്കാനും ഒക്കെ നാം മറന്നു പോകുന്നു എന്നത് വാസ്തവമാണ്.

സോഷ്യൽ മീഡിയകൾ നമ്മുടെ മാനസിക ആരോഗ്യത്തെ ഏതെല്ലാം രീതിയിൽ നേരിട്ട് ബാധിക്കുന്നുവെന്ന് പല പഠനങ്ങളും നമുക്ക് പറഞ്ഞു തരുന്നുണ്ട്. മിക്കവർക്കും അതേപ്പറ്റി വായിച്ചും കേട്ടുമൊക്കെ അറിവുണ്ടാകും. അമിതമായി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നത് ഓരോരുത്തരിലും ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗാവസ്ഥകൾ ഉണ്ടാകുന്നതിലേക്ക് നയിക്കുന്നു. ഇതിനേക്കാളൊക്കെ ഭയാനകമായ ഒരു കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഈ കാലഘട്ടത്തിൽ മനുഷ്യക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങൾക്കായി ആളുകൾ ഉപയോഗിക്കുന്നുണ്ട് എന്നതാണ്. അക്രമ സംഘങ്ങൾ പലതും സോഷ്യൽ മീഡിയകളെ ലക്ഷ്യമിട്ടാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് നമുക്കറിയാം.

നാഷണൽ കോളേജ് ഹെൽത്ത് അസ്സെസ്സ്മെന്റിൽ പ്രധാനപ്പെട്ട 15 ചോദ്യങ്ങൾ ഉൾപ്പെടുത്തി വിദ്യാർത്ഥികളെ കഴിഞ്ഞ പത്തു വർഷത്തെ തങ്ങളുടെ മനസികാരോഗ്യത്തെക്കുറിച്ചു ഗവേഷകർ ഒരു ഉള്ളടക്കമുണ്ടാക്കി. വിദ്യാർത്ഥികളിൽ വിഷാദവും മാനസികാരോഗ്യത്തെക്കുറിച്ചും ഉള്ളതായിരുന്നു പഠനങ്ങൾ. 

Connect On :