ഇന്ത്യയിലെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് കമ്പനി ഏതാണ്? അതെ നിങ്ങൾ ചിന്തിച്ചത് തന്നെ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നും SBI എന്നും അറിയപ്പെടുന്ന പൊതുമേഖല ബാങ്കാണ് രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് കാർഡ് കമ്പനി. ഇങ്ങനെ ഇന്ത്യയിലെ ഒന്നാമനുമായി കൈകോർക്കുകയാണ് മുകേഷ് അംബാനിയുടെ Reliance retail.
എസ്ബിഐ Credit card പുറത്തിറക്കുന്നതിനായാണ് റിലയൻസും എസ്ബിഐയും കൈകോർത്തത്. ഷോപ്പിങ് പ്രിയർക്ക് ഇത് വളരെ സന്തോഷകരമായ വാർത്തയാണ്. അതായത്, റിലയൻസ് റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് പർച്ചേസ് നടത്തുമ്പോൾ ഈ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ കൂടുതൽ ഓഫറുകളും ആനുകൂല്യങ്ങളും ലഭിക്കും.
റിലയൻസ് എസ്ബിഐ കാർഡ്, റിലയൻസ് എസ്ബിഐ കാർഡ് പ്രൈം എന്നിങ്ങനെ രണ്ട് പതിപ്പുകളിലുള്ള റിലയൻസ് എസ്ബിഐ കാർഡുകളാണ് പുറത്തിറക്കുക. റിലയൻസിന്റെ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്കും, ട്രെൻഡ്സ്, ജിയോമാർട്ട് എന്നിവിടങ്ങളിൽ നിന്ന് പർച്ചേസ് ചെയ്യുന്നവർക്കും ഈ പുതിയ സംരഭത്തിലൂടെ നിരവധി റിവാർഡുകൾ ലഭ്യമാകുന്നതാണ്.
‘എസ്ബിഐ കാർഡുമായി റിലയൻസിന്റെ ക്രെഡിറ്റ് കാർഡ് സഹ പങ്കാളിത്തം ഉറപ്പിക്കുന്നതിലൂടെ മറ്റൊരു നിർണായക ചുവടുവയ്പ്പാണ് കമ്പനി എടുത്തിരിക്കുന്നത്. റിലയൻസ് എസ്ബിഐ കാർഡിൽ വിപുലമായ ആനുകൂല്യങ്ങളും എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും ലഭിക്കും. കാർഡ് സേവനങ്ങളിലെ മുൻനിരക്കാരായ എസ്ബിഐ കാർഡുമായി സഹകരിക്കുന്നതിൽ അതീവ സന്തുഷ്ടരാണ്.
Read More: Apple iMac Launch: M3 ചിപ്പ്സെറ്റിന്റെ കരുത്തുമായി Apple 24 ഇഞ്ച് iMac ഇന്ത്യൻ വിപണിയിലെത്തി
ഇങ്ങനെ ഉപയോക്താക്കൾക്ക് റിലയൻസിന്റെ ഓൺലൈൻ- ഓഫ്ലൈൻ ഷോപ്പിങ്ങിൽ നിന്ന് ഒട്ടനവധി റിവാർഡുകൾ ലഭിക്കുന്നതാണ്,’ എന്ന് റിലയൻസ് റീട്ടെയിൽ ലിമിറ്റഡിന്റെ ഡയറക്ടർ വി സുബ്രഹ്മണ്യം വിശദീകരിച്ചു. ക്രെഡിറ്റ് കാർഡുകളെ കൂടുതൽ ജനകീയമാക്കുന്നതിന് ഈ പങ്കാളിത്തം സഹായിക്കുമെന്നാണ് എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറർ അഭിജിത് ചക്രവർത്തി അഭിപ്രായപ്പെട്ടത്.
റിലയൻസിന്റെ എസ്ബിഐ കാർഡ്, എസ്ബിഐ കാർഡ് പ്രൈമുകളിലൂടെ കമ്പനിയുടെ ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഗ്രോസറി, ഫർണിച്ചർ, ജ്വല്ലറി, ഇലക്‌ട്രോണിക്‌സ് ഷോപ്പുകളിലെല്ലാം പർച്ചേസിങ്ങിൽ ഓഫറുകളും റിവാർഡും ലഭിക്കും.
അതായത്, റിലയൻസ് സ്മാർട്, റിലയൻസ് ബസാർ, റിലയൻസ് ട്രെൻഡ്സ്, റിലയൻസ് ഫ്രെഷ്, റിലയൻസ് ജ്യുവൽസ്, റിലയൻസ് മാർട്ട്, റിലയൻസ് ഡിജിറ്റൽ, അജിയോ, നെറ്റ്മെഡ്സ് തുടങ്ങിയ റീട്ടെയിൽ ഔട്ട്ലെറ്റുകളിലെല്ലാം ഇങ്ങനെ ആനുകൂല്യം ലഭിക്കാനുള്ള ഷോപ്പിങ് സ്ഥലങ്ങളാണ്. ഇങ്ങനെ വസ്ത്രങ്ങളും പലചരക്ക് സാധനങ്ങളും ആഭരണങ്ങളുമെല്ലാം ഇനി കിഴിവിൽ വാങ്ങാനുള്ള സുവർണാവസരമാണ് ഈ കോ- ബ്രാൻഡഡ് റൂപേ ക്രെഡിറ്റ് കാർഡിലൂടെ ഒരുങ്ങുന്നത്.
റിലയൻസിന്റെ പ്രൈം കാർഡിനായി 2,999 രൂപ നികുതിയും, റിലയൻസ് എസ്ബിഐ കാർഡിനായി 499 രൂപ നികുതിയും വാർഷിക ഫീസായി അടയ്ക്കണം. എന്നാൽ, റിലയൻസ് എസ്ബിഐ കാർഡ് അംഗങ്ങൾ ഒരു ലക്ഷം രൂപയ്ക്കോ, പ്രൈം അംഗങ്ങൾ 3 ലക്ഷം രൂപയ്ക്കോ ഷോപ്പിങ് നടത്തിക്കഴിഞ്ഞാൽ ഈ പുതുക്കൽ ഫീസിൽ ഇളവ് ലഭിക്കുന്നതാണ്.