ജിയോയുടെ ഏറ്റവും പുതിയ ധൻ ധനാ ധൻ ഓഫറുകൾ ഇപ്പോൾ ടെലികോം മേഖലയിൽ വൻ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത് .ഇപ്പോൾ ട്രായുടെ റിപ്പോർട്ടുകൾ പ്രകാരം മാർച്ച് ഏപ്രിൽ മാസത്തിൽ ഏറ്റവും നല്ല രീതിയിൽ സ്പീഡുതന്ന നെറ്റുവർക്കിൽ ആദ്യത്തേത് നമ്മുടെ സ്വന്തം ജിയോ ത്നന്നെയാണ് .
തൊട്ടു പിന്നാലെ എയർട്ടലും ഉണ്ട് .16.48Mbps സ്പീഡിന് അടുത്താണ് ജിയോ മാർച്ച് മാസങ്ങളിൽ നൽകിയിരുന്നത് എന്ന് TRAI .7.66 Mbps സ്പീഡ് മുതൽ 8.33Mbps വരെയാണ് എയർടെൽ കാഴ്ചവെച്ചത് .വൊഡാഫോണിനെ പിന്തള്ളിയാണ് എയർടെൽ ഇപ്പോൾ രണ്ടാം സ്ഥാനത് നിൽക്കുന്നത് .
വരുന്ന മാസങ്ങളിൽ ജിയോയിൽ മികച്ച സ്പീഡ് വർദ്ധനവ് ഉണ്ടാകും എന്നാണ് അറിയുവാൻ കഴിഞ്ഞത് .പക്ഷെ അവരുടെ പുതിയ ഓഫറുകൾക്ക് എതിരെയും ഇപ്പോൾ എയർടെൽ രംഗത്തു എത്തിക്കഴിഞ്ഞു .ഇപ്പോൾ ജിയോയുടെ റീച്ചാർജ്ജ് ചെയ്യാത്ത സിം കണക്ഷനുകൾ ഡിസ്കണക്റ്റ് ചെയ്തുകൊണ്ടിരിക്കുകയാണ് .