4ജി സ്പീഡിൽ സെപ്റ്റംബറിൽ ജിയോ തന്നെ മുന്നിൽ

Updated on 10-Oct-2017
HIGHLIGHTS

TRAIയുടെ കണക്കുപ്രകാരം ജിയോ 18.433 mbps സ്പീഡാണ് നൽകിയത്

 

4ജി സ്പീഡിൽ ഇപ്പോളും ജിയോ തന്നെയാണ് മുന്നിൽ നിൽക്കുന്നത് എന്നാണ് ട്രായുടെ അഭിപ്രായം .കഴിഞ്ഞദിവസം  ട്രായ് പുറത്തുവിട്ട കണക്കുകൾപ്രകാരമാണ് ഇത് സൂചിപ്പിക്കുന്നത് .

സെപ്റ്റംബറിൽ ജിയോ നൽകിയത്  ഏകദേശം 18.433 mbps സ്പീഡാണ് ജിയോ നൽകിയിരുന്നത് .എന്നാൽ തൊട്ടുപിന്നാലെ വൊഡാഫോൺ ,ഐഡിയ ,എയർടെൽ എന്നി നെറ്റ്‌വർക്കുകളും ഉണ്ട് .

സെപ്റ്റംബറിൽ വൊഡാഫോൺ നൽകിയത്  8.999 mbps സ്പീഡിന് അടുത്താണ് .എന്നാൽ ഐഡിയ സെല്ലുകൾ 8.746 mbps സ്പീഡും കൂടാതെ ഭാരതി എയർടെൽ 8.550 mbps സ്പീഡുമാണ് നൽകിയിരുന്നത് .ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിലൂടെ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :