ടെലികോം രംഗത്ത് മുന്നിലാണ് Reliance Jio. ഇനി OTT-യിലും ആധിപത്യം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ് മുകേഷ് അംബാനിയും റിലയൻസും. ഇതിന്റെ ഭാഗമായി റിലയൻസ് ഗ്രൂപ്പ് Disney+ Hotstar-നോടൊപ്പം ചേരുകയാണ്. ഡിസ്നിയുമായി റിലയൻസിന്റെ ജിയോ നോൺ-ബൈൻഡിംഗ് കരാറിൽ ഒപ്പുവച്ചു. ഇങ്ങനെ റിലയൻസും ഡിസ്നി ഹോട്ട്സ്റ്റാറും ലയിക്കുമെന്നാണ് റിപ്പോർട്ട്.
ജിയോ സിനിമയും ഡിസ്നി+ ഹോട്ട്‌സ്റ്റാറും തമ്മിലാണ് കരാർ. ഇവർ ഒരുമിച്ച മറ്റൊരു ഒടിടിയായി വരുമെന്നാണ് റിപ്പോർട്ട്. ഈ ലയനം ഇന്ത്യയുടെ OTT മേഖലയിൽ വലിയ മാറ്റം വരുത്തും.
നിലവിൽ ജിയോസിനിമയാണ് റിലയൻസിന്റെ ഒടിടി പ്ലാറ്റ്ഫോം. 2024 ഫെബ്രുവരിയിൽ ജിയോയും ഡിസ്നിയും തമ്മിലുള്ള ലയനം അന്തിമമായേക്കും. ഇങ്ങനെ കൂടിച്ചേർന്ന സംരഭത്തിന് മേൽ അംബാനിയ്ക്ക് കൂടുതൽ നിയന്ത്രണം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. അതായത് അംബാനിയിക്ക് 59, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് 41 എന്നായിരിക്കും ഓഹരി വിഭജനം.
ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് ഇക്കഴിഞ്ഞ ഐപിഎൽ സ്ട്രീമിങ് ലഭിച്ചിരുന്നില്ല. കൂടാതെ, കഴിഞ്ഞ ഒരു വർഷമായി നഷ്ടമാണ് കമ്പനിയ്ക്ക് ഉണ്ടായത്. എന്നാൽ റിലയൻസ് ജിയോയുമായുള്ള ലയനം ഡിസ്നിയെ കരകയറ്റും.
കരാർ പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ വിനോദ ഒടിടിയാകും. രണ്ട് കമ്പനികളും 1.5 ഡോളർ വീതം സമാഹരിക്കും. എങ്കിലും റിലയൻസിന് ആയിരിക്കും കൂടുതൽ ഓഹരിയുണ്ടാകുക.
ജിയോ സിനിമയും ഡിസ്നി+ ഹോട്ട്‌സ്റ്റാറും ലയിക്കുന്നത് നിരവധി വിനോദ പരിപാടികളുള്ള ഒടിടി സൃഷ്ടിക്കും. ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളുടെ സ്ട്രീമിങ്ങിലൂടെ ഇത് ബൃഹത്തായ ഒരു പ്ലാറ്റ്ഫോമാകും. HBO, WB പരിപാടികൾ കൂടി ചേരുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ OTTയായി ഇത് വളരും.
ഐപിഎൽ, ഇന്റർനാഷണൽ ക്രിക്കറ്റ് ടൂർണമെന്റ് ലേലത്തിൽ ഇരുവരും മുഖ്യ പങ്കാളികളാണ്. എന്നാൽ തമ്മിൽ കരാറിലാകുമ്പോൾ ഈ ലേലവും അവസാനിച്ചേക്കും. നേരത്തെ സ്റ്റാർ ഇന്ത്യ ചാനലുകളെയും റിലയൻസ് നേടിയിരുന്നു. ഇങ്ങനെയാണ് ഇക്കഴിഞ്ഞ ഐപിഎൽ ജിയോസിനിമ സ്വന്തമാക്കിയത്. ക്രിക്കറ്റിന് പുറമെ മറ്റ് വിനോദ മേഖലകളിലേക്കും വളരാനാണ് റിലയൻസിന്റെ പദ്ധതി. ഇതിന്റെ ഭാഗമാണ് ഡിസ്നി ഹോട്ട്സ്റ്റാറുമായുള്ള കരാറെന്നാണ് സൂചന.
READ MORE: BSNL Broadband കണക്ഷനുള്ളവർ ശ്രദ്ധിക്കുക, ഈ പ്ലാനും ഇനി ലഭിക്കില്ല!
ഇതിന് പുറമെ ചാറ്റ്ജിപിടിയുടെ ഇന്ത്യൻ വേർഷനായും റിലയൻസ് പദ്ധതിയിടുന്നുണ്ട്. ഭാരത് ജിപിടി എന്നാണ് പ്രോഗ്രാമിന്റെ പേര്. ഇത് ഇന്ത്യയുടെ ഏറ്റവും വലിയ ഭാഷാ മോഡലാകും. ഐഐടി ബോംബെയുമായി സഹകരിച്ചാണ് ഭാരത് ജിപിടി വരുന്നത്. ആകാശ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.