ജിയോ സൗജന്യ ഓഫറുകൾ നിർത്തലാക്കിയത് നമ്മൾ അറിഞ്ഞുകഴിഞ്ഞു .എന്നാൽ ഇപ്പോളും ജിയോ സിമ്മുകളിൽ റീച്ചാർജ്ജ് ചെയ്യാത്തവർക്ക് ഉപയോഗിക്കുവാൻ സാധിക്കുന്നുണ്ട് .
പക്ഷേ ഇനി മുതൽ ജിയോ സൗജന്യമായി ഉപയോഗിക്കുവാൻ സാധിക്കുകയില്ല .ജിയോയുടെ ഏറ്റവും പുതിയ ഓഫറുകളിൽ ഒന്നായ ധനാ ധൻ ഓഫറുകൾ ,പ്രൈം ഓഫറുകൾ ചെയ്തവർക്ക് മാത്രമേ ഇനി ജിയോ ഉപയോഗിക്കുവാൻസാധിക്കുകയുള്ളു .
Trai യുടെ നിർദേശപ്രേകരമാണ് ഇപ്പോൾ സൗജന്യ കണക്ഷനുകൾ റദ്ദാക്കുന്നത് .വരും ദിവസങ്ങളിൽ നിങ്ങൾ ജിയോ പ്രൈം ഓഫറുകൾ ,ധനാ ധൻ ഓഫറുകൾ റീച്ചാർജ്ജ് ചെയ്തില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്നതാണ് .
നിലവിൽ ജിയോ ഉപഭോതാക്കൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് .10 കോടി ഉപഭോതാക്കളെയാണ് ജിയോ ലക്ഷ്യമിട്ടിരിക്കുന്നത് .