108.9 മില്യൺ ഉപഭോതാക്കളുമായി റിലയൻസ് ജിയോ കുതിക്കുന്നു

108.9 മില്യൺ ഉപഭോതാക്കളുമായി റിലയൻസ് ജിയോ കുതിക്കുന്നു
HIGHLIGHTS

വൊഡാഫോണിന്റെ റെക്കോർഡ് തകർക്കാൻ റിലയൻസ്ജിയോ

ജിയോ ഇപ്പോൾ വൻ ശക്തി ആർജിച്ചുകഴിഞ്ഞു എന്നുതന്നെ പറയാം .ഇപ്പോൾ റിലയൻസിന്റെ കണക്കുകൾ പ്രകാരം 108.9 ഉപഭോതാക്കൾ ആണുള്ളത് .ജിയോയുടെ കണക്കുകൾ പ്രകാരം ജിയോ തുടങ്ങിയത് സെപ്റ്റംബറിൽ ആയിരുന്നു .83 ദിവസത്തിനുള്ളിൽ ജിയോ കൈവരിച്ചത് ഒരു വലിയനേട്ടമായിരുന്നു .83 ദിവസംകൊണ്ടു ജിയോ 50 മില്യൺ ഉപഭോതാക്കളെയാണ് നേടിയിരുന്നത് .

170 ദിവസ്സം കൊണ്ടാണ് ജിയോ 100 മില്യൺ ഉപഭോതാക്കളെ നേടിയിരുന്നത് .കണക്കുകൾ പ്രകാരം ഒരു ദിവസ്സം 6 ലക്ഷം ഉപഭോതാക്കൾ ആണ് ജിയോയെ തേടിയെത്തുന്നത് .

തൊട്ടു മുകളിൽ നിൽക്കുന്നത് വൊഡാഫോൺ ആണ് .200 മില്യൺ ഉപഭോതാക്കൾ ആണ് വൊഡാഫോണിനു ഉള്ളത് .ഉടൻ തന്നെ വൊഡാഫോണിന്റെ റെക്കോർഡുകളും ജിയോ മറികടക്കും എന്നാണ് സൂചനകൾ .

ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന പുതിയ ഓഫറുകളായ പ്രൈം ,ധനാ ധൻ ഓഫറുകൾ വളരെ മികച്ച അഭിപ്രായത്തോടെയാണ് മുന്നേറുന്നത് .ഉടൻ തന്നെ ജിയോയുടെ പുതിയ ഓഫറുകളും വരും സമയങ്ങളിൽ പ്രതീക്ഷിക്കാം .

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo