digit zero1 awards

ആഗോള ചിപ് ഭീമനൊപ്പം ചേർന്ന് Reliance Jio; വരുന്നത് സാധാരണക്കാർക്ക് വേണ്ടിയുള്ള AI!

ആഗോള ചിപ് ഭീമനൊപ്പം ചേർന്ന് Reliance Jio; വരുന്നത് സാധാരണക്കാർക്ക് വേണ്ടിയുള്ള AI!
HIGHLIGHTS

Nvidiaയുമായി കൈകോർത്ത് അംബാനിയുടെ റിലയൻസ് ജിയോ

ഇന്ത്യക്കാർക്ക് തദ്ദേശീയ ഭാഷകളിലും AI ഉപയോഗിക്കാം

AI സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് രാജ്യത്തിന് സ്വന്തമായ ഭാഷാ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ്. ഇന്ത്യയുടെ തദ്ദേശീയ ഭാഷകളിൽ  AI സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നത്. ഇതിനായി യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ചിപ് ഭീമനായ എന്‍വിഡിയയുമായി Reliance Jio കരാർ ഒപ്പുവച്ചു.

Nvidiaയുമായി കൈകോർത്ത്  Reliance Jio

സൂപ്പര്‍ കമ്പ്യൂട്ടറിനേക്കാള്‍ മികച്ച  AI സംവിധാനങ്ങളും സൌകര്യങ്ങളുമാകും റിലയൻസ് ജിയോ Nvidiaയുമായുള്ള പങ്കാളിത്തത്തിലൂടെ രാജ്യത്തിന് ലഭ്യമാക്കുന്നത്. രാജ്യത്തിന്റെ സാങ്കേതിക മേഖലയ്ക്കും അതുപോലെ സ്റ്റാർട്ടപ്പുകൾക്കും പ്രയോജനകരമാകുന്ന കരാർ ഒപ്പുവച്ചതായി കമ്പനി വെള്ളിയാഴ്ച അറിയിച്ചു.

Nvidiaയുമായുള്ള പങ്കാളിത്തം: പ്രയോജനമെന്ത്?

റിലയൻസ് ജിയോയ്ക്ക് എഐ ഇൻഫാസ്ട്രക്ചർ സജ്ജീകരിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ കമ്പ്യൂട്ടിംഗ് പവർ എൻവിഡിയ നൽകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിന്റെ നിർവഹണ ചുമതല സാക്ഷാൽ അംബാനിയുടെ റിലയൻസിന് തന്നെയായിരിക്കും.

ആഗോള ചിപ് ഭീമനൊപ്പം ചേർന്ന് Reliance Jio; വരുന്നത് സാധാരണക്കാർക്ക് വേണ്ടിയുള്ള AI!

AI ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ കൈകാര്യം ചെയ്യുകയും പരിപാലിക്കുകയും കൂടാതെ, ഉപഭോക്തൃ ഇടപഴകലിന് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നത് റിലയൻസ് ജിയോ ആയിരിക്കുമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 

നേട്ടങ്ങൾ എന്തെല്ലാം?

നൂതന AI ഇൻഫ്രാസ്ട്രക്ചർ, ചാറ്റ്ജിപിടിയെ പോലും മറികടക്കാനാവുന്ന ചാറ്റ്ബോട്ടുകൾ എന്നിവയിലെല്ലാം ഇന്ത്യയ്ക്ക് സാന്നിധ്യം ഉറപ്പിക്കാൻ സാധിക്കും. മയക്കുമരുന്ന് കണ്ടെത്തുന്നതിനും, കാലാവസ്ഥാ ഗവേഷണത്തിനുമെല്ലാം ഈ AI പദ്ധതി ഒരു ഉത്തേജകമാകുമെന്നാണ് റിലയൻസ് അവകാശപ്പെടുന്നത്.

കാലാവസ്ഥാ വിവരങ്ങൾ മാത്രമല്ല, വിളകളുടെ വില വിവരങ്ങൾ പോലുള്ള അനിവാര്യ സന്ദേശങ്ങളും കർഷകരുമായി പങ്കുവയ്ക്കാൻ കഴിയുന്ന AI ആപ്ലിക്കേഷനുകളായിരിക്കും Reliance Jio വികസിപ്പിക്കുക. ഇവ തദ്ദേശീയ ഭാഷകളിലാണെന്നതിനാൽ സാധാരണക്കാർക്ക് കൂടുതൽ സൌകര്യപ്രദമാകുമെന്നതും സംശയമില്ല.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo