ജിയോ 4ജി ഫീച്ചർ ഫോണുകൾക്ക് പിന്നാലെ ജിയോ അൺലിമിറ്റഡിനും പരിധിവരുന്നു . ജിയോ അൺലിമിറ്റഡ് വോയിസ് കോളുകൾ ആണ് നൽകിയിരുന്നത് .എന്നാൽ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ഉപഭോതാക്കൾക്ക് 300 മിനുട്ട് മാത്രമേ ദിവസേന ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു.ജിയോയുടെ പുതിയ Terms and Conditions ഇതിനോടകം തന്നെ പുറത്തിറങ്ങിക്കഴിഞ്ഞു .
ജിയോ പുറത്തിറക്കിയ മറ്റൊരു Terms and Conditions ആണ് ജിയോ ഫീച്ചർ ഫോണുകൾക്ക് ഇപ്പോൾ വന്നിരിക്കുന്നത് .ജിയോ ഇപ്പോൾ പുറത്തിറക്കിയ പുതിയ പ്രസ്താവന എന്തെന്നാൽ ജിയോയുടെ 4ജി ഫോൺ ഫോണുകൾ വാങ്ങിയവർ വർഷം 1500 രൂപയുടെ റീച്ചാർജ് നടത്തേണ്ടതാണ് .അതായത് മാസം ഉപഭോതാക്കൾ 125 രൂപയുടെ റീച്ചാർജ്ജ് ആണ് നടത്തേണ്ടത് .അപ്പോൾ 12 മാസത്തേക്ക് 1500 രൂപയുടെ റീച്ചാർജ് .
3 വർഷം ആകുമ്പോൾ 4500 റീച്ചാർജ്ജ് .റീച്ചാർജ്ജ് ചെയ്തില്ലെങ്കിൽ ഉപഭോതാക്കൾക്ക് ഡിപ്പോസിറ്റ് തുകയായ 1500 രൂപ തിരികെലഭിക്കുന്നതല്ല .ഉപഭോതാക്കൾ ഇനി 3 വർഷത്തിനുള്ളിൽ ഈ റീച്ചാർജുകൾ ഒന്നുംതന്നെ ചെയ്തില്ലെങ്കിൽ ജിയോ 4 ജി ഫോൺ തിരികെ നൽകേണ്ടതാണ് .
ജിയോ ഇപ്പോൾ ഇന്ത്യൻ ടെലികോം മേഖലയിൽ ഒന്നാമതാണ് .വരിക്കാരുടെ എണ്ണത്തിലും ജിയോ ഇപ്പോൾ മറ്റു ടെലികോംമിനേക്കാൾ ഒന്നാമത് തന്നെയാണ് .എന്നാൽ ജിയോയുടെ ഈ പുതിയ കണ്ടിഷനുകളെഉപഭോതാക്കൾ വിമർശിച്ചുഇതിനൊടകംതന്നെ വന്നിരിക്കുന്നു .