വരിക്കാരുടെ എണ്ണത്തിൽ കരുത്തുക്കാട്ടി റിയലൻസ് ജിയോ
79 ലക്ഷം വരിക്കാരെ ജിയോ കൂടുതലായി ചേർത്തു എന്നാണ് റിപ്പോർട്ടുകൾ
കൂടാതെ ജിയോ നൽകുന്ന മറ്റു ടെലികോം പ്ലാനുകളും നോക്കാം
ഇന്ത്യയിൽ വലിയ മുന്നേറ്റം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന റിലയൻസ് ജിയോ ഇപ്പോൾ വീണ്ടും ഞെട്ടിച്ചിരുന്നു .ഇപ്പോൾ വരിക്കാരുടെ എണ്ണത്തിൽ കരുതുക്കാട്ടിയാണ് ജിയോ മുന്നേറ്റം നടത്തിയിരിക്കുന്നത് .റിപ്പോർട്ടുകൾ പ്രകാരം റിലയൻസ് ജിയോ 31 ദിവസ്സം കൊണ്ട് 79 ലക്ഷം വരിക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത് .
എയർടെൽ ,വൊഡാഫോൺ ഐഡിയ എന്നി നെറ്റ് വർക്കുകളെ പിന്തള്ളിയാണ് റിലയൻസ് ജിയോ ഇപ്പോൾ വരിക്കാരുടെ എണ്ണത്തിൽ പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.ജിയോ 5ജി സർവീസുകൾ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ കൂടുതൽ വരിക്കാരെ എത്തിക്കാനാണ് ശ്രമം .
1 വർഷത്തെ വാലിഡിറ്റി അതും 740ജിബി ഡാറ്റയിൽ ജിയോ പ്ലാനുകൾ
ജിയോ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും ലാഭകരമായ ഒരു ഓഫർ ആണ് 2599 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .2599 രൂപയുടെ റീച്ചാർജുകളിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ജി ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ജിയോ ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭ്യമാകുന്നതാണു് .
2599 രൂപയുടെ ഈ പ്ലാനുകൾക്ക് ജിയോ നൽകുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് .10 ജിബി ഡാറ്റ എക്സ്ട്രാ ലഭിക്കുന്നുണ്ട് .മുഴുവനായി 740 ജിബി ഡാറ്റ ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .