ഇത് തിയറ്റർ ;ഷവോമിയുടെ 75 ഇഞ്ചിന്റെ ടെലിവിഷൻ പുറത്തിറക്കി

ഇത് തിയറ്റർ ;ഷവോമിയുടെ 75 ഇഞ്ചിന്റെ ടെലിവിഷൻ പുറത്തിറക്കി
HIGHLIGHTS

റെഡ്‌മിയുടെ പുതിയ ടെലിവിഷനുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

Redmi Smart TV X75 2022 എന്ന ടെലിവിഷനുകളാണ് എത്തിയിരിക്കുന്നത്

HDMI 2.1 സപ്പോർട്ട് ഈ ടെലിവിഷനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്

റെഡ്‌മിയുടെ ടെലിവിഷനുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Redmi Smart TV X75 2022 എന്ന ടെലിവിഷനുകളാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ഫീച്ചറുകളിൽ തന്നെയാണ് ഈ Redmi Smart TV X75 2022 ടെലിവിഷനുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾക്ക് 4999 yuan ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ ടെലിവിഷനുകൾക്ക് ഏകദേശം 60000 രൂപയാണ് വില വരുന്നത് .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾ 75 ഇഞ്ചിന്റെ QLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .120HZ റിഫ്രഷ് റേറ്റും കൂടാതെ 4കെ സപ്പോർട്ടും ഈ ടെലിവിഷനുകളിൽ ലഭിക്കുന്നതാണ് .മറ്റൊരു പ്രധാന സവിശേഷത ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ  HDMI 2.1 സപ്പോർട്ട് തന്നെയാണ് .അതുപോലെ തന്നെ VRR, ALLM കൂടാതെ  4K സപ്പോർട്ടും Redmi Smart TV X75 2022 എന്ന ടെലിവിഷനുകളിൽ ലഭിക്കുന്നതാണ് .

പ്രോസ്സസറുകളിലേക്ക് വരുകയാണെങ്കിൽ ഈ ടെലിവിഷനുകൾ Cortex A73 quad-core പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ 3 ജിബിയുടെ റാം  & 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മൂന്നു HDMI പോർട്ടുകളാണ് ഈ ടെലിവിഷനുകൾക്ക് നൽകിയിരിക്കുന്നത് .

കൂടാതെ  Bluetooth 5.0, ഡ്യൂവൽ ബാൻഡ്  Wi-Fi ,രണ്ടു  USB പോർട്ടുകൾ ,കൂടാതെ രണ്ടു 12.5W സ്പീക്കറുകൾ എന്നിവയാണ് ഈ ടെലിവിഷനുകളുടെ മറ്റു സവിശേഷതകളിൽ എടുത്തു പറയേണ്ടത് .വില നോക്കുകയാണെങ്കിൽ ഈ ടെലിവിഷനുകൾക്ക് 4999 yuan ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ ടെലിവിഷനുകൾക്ക് ഏകദേശം 60000 രൂപയാണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo