Redmi ഫോണുകൾ ഇന്ത്യക്കാർ കൂടുതലായി ഉപയോഗിക്കുന്ന ബ്രാൻഡഡ് ഫോണുകളാണ്. ഇപ്പോഴിതാ, റെഡ്മി തങ്ങളുടെ ഏറ്റവും പുതിയ ഫോൺ ലോഞ്ച് ചെയ്തിരിക്കുകയാണ്. 50 MPയുടെ ബജറ്റ് ഫോണാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. 5,000mAh ബാറ്ററിയും ഫാസ്റ്റ് ചാർജിങ്ങും സാധ്യമായ Redmi 12 ആദ്യമായി എത്തിയത് തായ്‌ലൻഡിലാണ്. എന്നാൽ ഫോൺ ആഗോള വിപണിയിലും ഇന്ത്യയിലും എപ്പോൾ എത്തുമെന്നത് കമ്പനി അറിയിച്ചിട്ടില്ല.
Redmi 11ൽ നിന്ന് എന്തുകൊണ്ടും വ്യത്യസ്തമായ ഒരു ഫോണായിരിക്കും Redmi 12. മൂന്ന് നിറങ്ങളിൽ ഫോൺ ലഭ്യമാണ്. മിഡ്‌നൈറ്റ് ബ്ലാക്ക്, പോളാർ സിൽവർ, സ്കൈ ബ്ലൂ എന്നിങ്ങനെ ആകർഷകമായ നിറങ്ങളാണ് റെഡ്മി കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ, ഫോൺ തായ്‌ലൻഡിൽ എത്തിയിരിക്കുന്നത് 2 റാം സ്റ്റോറേജുകളിലുമാണ്.
90Hz റീഫ്രെഷ് റേറ്റ് വരുന്ന 6.79 ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയാണ് Redmi 12ലുള്ളത്. മീഡിയാടെക് ഹീലിയോ G88 പ്രൊസസർ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ റെഡ്മി ഫോണിൽ 8W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000mAhന്റെ ബാറ്ററി വരുന്നു. അതായത്, കമ്പനി അവകാശപ്പെടുന്നത് ഒറ്റ ചാർജിൽ 37 മണിക്കൂർ വരെ സംസാരിക്കാനും, 23 ദിവസം വരെ പ്രവർത്തിക്കുന്നതുമായ മോഡലാണിത് എന്നാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14 സജ്ജമാക്കിയിട്ടുള്ള പുതുപുത്തൻ ഫോണിൽ ഡ്യുവൽ സിം സ്ലോട്ട് ഫീച്ചറുമുണ്ട്. റെഡ്മി 12 വരുന്നത്.കൂടാതെ, ഫോണിൽ പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP53 റേറ്റിങ്ങും ലഭ്യമാണ്. എല്ലാവരും സ്മാർട്ഫോണിൽ നോക്കുന്ന ഒരു ഫീച്ചർ അതിന്റെ ക്യാമറയാണ്. 50 മെഗാപിക്സലിന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് റെഡ്മി എത്തിയിട്ടുള്ളത്.
തായ്‌ലൻഡിൽ ലഭ്യമാക്കിയിട്ടുള്ള Redmi 12 ബജറ്റ് ഫോണുകളാണ്. ഇതിന്റെ 8GB RAM + 128 GB സ്റ്റോറേജ് വേരിയന്റിന് ഏകദേശം 12,500 രൂപ മാത്രമാണ് വില വരുന്നത്. 8GB RAM + 256GB സ്റ്റോറേജ് വേരിയന്റിന്റെ വില ഇതുവരെയും കമ്പനി അറിയിച്ചിട്ടില്ല. എങ്കിലും ഇന്ത്യൻ വിപണിയിൽ ഫോൺ എത്തുമ്പോൾ വിലയിൽ എന്തായാലും വ്യത്യാസം വരും. ഇതുസംബന്ധിച്ച് റെഡ്മി വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.