റെഡ്മി 5 ഫോണിന്റെ വിവിധ വേർഷനുകളും പ്രതീക്ഷിക്കുന്ന വിലയും

റെഡ്മി 5 ഫോണിന്റെ വിവിധ വേർഷനുകളും പ്രതീക്ഷിക്കുന്ന വിലയും
HIGHLIGHTS

ഒരു മോഡൽ സ്നാപ്ഡ്രാഗൺ 625 ചിപ്പ് പിടിപ്പിച്ചെത്തുമ്പോൾ മറ്റൊന്ന് സ്നാപ്ഡ്രാഗൺ 630 SoC ഉൾപ്പെടുത്തിയാകും എത്തുന്നത്

 

സാധാരണക്കാരന്റെ പോക്കറ്റിനൊതുങ്ങുന്ന ബജറ്റ് സ്മാർട്ട്ഫോണായിരിക്കുമെന്നു കരുതുന്ന ഷവോമി റെഡ്മി 5 ഫോണിന്റെ രണ്ടു പ്രൊസസർ വേർഷനുകളാകും വിപണിയിലെത്തുക. അതായത് രണ്ടു പ്രൊസസർ വേർഷനുകളിൽ വിപണിയിലെത്തുമെന്നു പ്രതീക്ഷിക്കുന്ന റെഡ്മി 5 രണ്ടു വിലകളിൽ  ഉപഭോക്താവിനു ഫോൺ സ്വന്തമാക്കാൻ അവസരമൊരുക്കും.

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

ഒരു മോഡൽ സ്നാപ്ഡ്രാഗൺ  625 ചിപ്പ് പിടിപ്പിച്ചെത്തുമ്പോൾ മറ്റൊന്ന് സ്നാപ്ഡ്രാഗൺ 630 SoC ഉൾപ്പെടുത്തിയാകും എത്തുന്നത്.ആദ്യ പ്രോസസറിനൊപ്പം 3 ജിബി റാമും രണ്ടാമത്തേതിനോപ്പം 4  ജിബി റാമുമെത്തുമ്പോൾ ഉപഭോക്താവിന്‌ തിരഞ്ഞെടുപ്പ് കൂടുതൽ എളുപ്പമാകും.  

 റെഡ്മി 5 ഫോണിന്റെ വിവിധ വേർഷനുകളും പ്രതീക്ഷിക്കുന്ന വിലയും:

സ്നാപ്ഡ്രാഗൺ  625 ചിപ്പ് വേർഷൻ :

3 GB RAM / 16 GB ROM: CNY 859, $126, Rs. 8,160 (ഏകദേശ വില).

3 GB RAM / 32 GB ROM: CNY 1039, US$ 153, Rs. 9875 (ഏകദേശ വില).

സ്നാപ്ഡ്രാഗൺ 630 ചിപ്പ് വേർഷൻ:

3 GB RAM / 16 GB ROM: CNY 1099, US$ 162, Rs. 10,445 (ഏകദേശ വില).

4 GB RAM / 32 GB ROM: CNY 1199, US$ 177, Rs. 11,395 (ഏകദേശ വില).

4 GB RAM / 64 GB ROM: CNY 1299, US$ 191 / Rs. 12,345 (ഏകദേശ വില).

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo