12 ദിവസ്സം കൊണ്ട് 90മില്യൺ വ്യൂസ് ;റെക്കോർഡ് ഇട്ട് ബീസ്റ്റ്

Updated on 25-Feb-2022
HIGHLIGHTS

യൂട്യൂബിൽ റെക്കോർഡ് ഇട്ട് ഇതാ വിജയുടെ ബീസ്റ്റ് പാട്ടുകൾ

90 മില്യൺ വ്യൂ ആണ് ഇതിനോടകം നേടിക്കഴിഞ്ഞിരിക്കുന്നത്

കഴിഞ്ഞ ദിവസ്സമായിരുന്നു തലപതി വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ ബീസ്റ്റിലെ ആദ്യ ഗാനം പുറത്തുവിട്ടിരുന്നത് .arabic kuthu എന്ന പേരിൽ പുറത്തിറക്കിയ ഈ പാട്ട് ഇപ്പോൾ യൂട്യൂബിൽ കുറഞ്ഞ സമയം കൊണ്ട് തന്നെ വൻ തരംഗം ആയിരിക്കുന്നു .ഏകദേശം 17 മണിക്കൂറിനുളിൽ  തന്നെ 18 മില്യൺ വ്യൂ ആദ്യമേ നേടിയിരുന്നു  .എന്നാൽ ഇപ്പോൾ 90 മില്യൺ വ്യൂവിനു മുകളിൽ ഇത് നേടിക്കഴിഞ്ഞിരിക്കുന്നു .

ഏപ്രിൽ മാസ്സത്തിൽ ആണ് വിജയുടെ ബീസ്റ്റ് റിലീസിങ്ങിന് എത്തുന്നത് .അതിലും ഏറ്റവും കൂടുതൽ ആളുകൾ പ്രതീക്ഷിക്കുന്ന രണ്ടു സിനിമകളാണ് യാഷ് നായകനായി എത്തുന്നത് KGF 2 കൂടാതെ തലപതി വിജയുടെ ബീസ്റ്റ് എന്ന ചിത്രവും .എന്നാൽ ഈ രണ്ടു സിനിമകളും ഏപ്രിൽ 14നു ആയിരുന്നു റിലീസിങ്ങിന് എത്തുമെന്ന് കരുതിയിരുന്നത് .

എന്നാൽ ബീസ്റ്റ് ഏപ്രിൽ 14 നു എത്തുമെന്ന് ഒഫീഷ്യൽ ആയി കൺഫർമേഷൻ ഇല്ലായിരുന്നു എങ്കിലും ഏപ്രിൽ 14 നു തന്നെയായിരുന്നു പ്രതീക്ഷിച്ചിരുന്നത് .എന്നാൽ ഏപ്രിൽ 14 നു തന്നെ KGF 2 എന്ന സിനിമ പുറത്തിറങ്ങും എന്ന് ഒഫീഷ്യൽ ആയി തന്നെ പറഞ്ഞിരിക്കുന്നു .എന്നാൽ ബീസ്റ്റിന്റെ കാര്യത്തിൽ ഒഫീഷ്യൽ അന്നൗൻസ്മെന്റ് ഇതുവരെ എത്തിയിട്ടില്ല .

ഇപ്പോൾ ബീസ്റ്റിലെ ആദ്യ ഗാനം പുറത്തുവിട്ടിരുന്നു .അടുത്ത മാസ്സം ഈ ചിത്രത്തിലെ ട്രെയിലറും പ്രതീക്ഷിക്കാവുന്നതാണ് .നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് റോക്ക് സ്റ്റാർ അനിരുദ്ധ് രവിചന്ദ്രൻ ആണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :