150 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോൺ നൽകുന്നു 2200 രൂപയുടെ ക്യാഷ് ബാക്ക്
വൊഡാഫോണിന്റെ പുതിയ 2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ എത്തി
വൊഡാഫോണിന്റെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ പുറത്തിറക്കി .എന്നാൽ കഴിഞ്ഞ മാസം ഐഡിയ പുറത്തിറക്കിയ ഓഫറുകൾക്ക് സമാനമായ ഓഫറുകളാണിത് .പുതിയ 4ജി സ്മാർട്ട് ഫോണുകൾക്കൊപ്പമാണ് 2200 രൂപവരെ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നത് .
2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകൾ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു .എന്നാൽ ഈ ഓഫറുകൾ ലഭിക്കുന്നത് പുതിയ 4 ജി സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .ടെക്നോ ,Camon i എന്നി സ്മാർട്ട് ഫോണുകളുടെ തിരെഞ്ഞെടുത്ത മോഡലുകൾക്കൊപ്പമാണ് പുതിയ ഓഫറുകൾ ലഭ്യമാകുന്നത് .
Tecno i3, Tecno i3 Pro, Tecno i5, Tecno i5 Pro, കൂടാതെ Tecno i7 എന്നി മോഡലുകളിലും ,Camon i സീരിയസുകളിലുമാണ് വൊഡാഫോൺ 2200 രൂപ ക്യാഷ് ബാക്ക് നൽകുന്നത് .ഈ മോഡലുകളിൽ വൊഡാഫോൺ പ്രീപെയ്ഡ് 150 രൂപയുടെ റീച്ചാർജ്ജ് ചെയ്യണം .
ശേഷം 18 മാസത്തിനുള്ളിൽ ഈ ക്യാഷ് ബാക്ക് നിങ്ങളുടെ വൊഡാഫോൺ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്നതായിരിക്കും .അതുപോലെതന്നെ വൊഡാഫോണിന്റെ ഇതേ ക്യാഷ് ബാക്ക് ഓഫറുകൾ മൈക്രോമാക്സിന്റെ പുതിയ 4 ജി മോഡലുകൾക്കൊപ്പം ലഭിക്കുന്നുണ്ട് .