Realme 11 Pro പ്ലസ് ഇന്ത്യയിൽ എത്തുന്നതിന് മുന്നേ മറ്റൊരു സർപ്രൈസ്!

Realme 11 Pro പ്ലസ് ഇന്ത്യയിൽ എത്തുന്നതിന് മുന്നേ മറ്റൊരു സർപ്രൈസ്!
HIGHLIGHTS

റിയൽമി തങ്ങളുടെ ഫോണുകൾക്കായി സാക്ഷാൽ ബോളിവുഡ് കിംഗിനെ ബ്രാൻഡ് അംബാസഡറായി എത്തിച്ചു

ബ്രാൻഡ് അംബാസഡറായി സൂപ്പർ താരം എത്തിയതിനാൽ റിയൽമി 11 പ്രോ പ്ലസ് വിൽപ്പന എന്തായാലും കൊഴുക്കും

ഈയിടെയാണ് ചൈനയിൽ Realme 11 Pro പ്ലസ് ലോഞ്ച് ചെയ്തത്. ഇന്ത്യൻ വിപണിയിൽ ഫോൺ അടുത്ത മാസമെത്തും. 200 MP ക്യാമറയുമായി വരുന്ന ഈ കിടിലൻ ഫോണിനായി കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് ആവേശം കൂട്ടാൻ മറ്റൊരു അപ്ഡേറ്റ് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. റിയൽമി 11 പ്രോ പ്ലസ് ഇന്ത്യയിൽ എത്താൻ ദിവസങ്ങൾ ബാക്കി നിൽക്കെ സാക്ഷാൽ ബോളിവുഡ് കിംഗിനെ ബ്രാൻഡ് അംബാസഡറായി എത്തിച്ചിരിക്കുയാണ് Realme. അതായത്, റിയൽമിയുടെ ഏറ്റവും മികച്ച മോഡലെന്ന് പറയാവുന്ന ഈ ഫോണുകളെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനായിരിക്കും ഇന്ത്യക്കാർക്കായി പരിചയപ്പെടുത്തുക.

ലോകമൊട്ടാകെയായി വൻ ആരാധകവൃത്തമുള്ള Shah Rukh Khan റിയൽമിയെ പ്രതിനിധീകരിച്ച് എത്തിച്ചിരിക്കുന്നത് ഈ സ്മാർട്ഫോണിന് വലിയ മുതൽക്കൂട്ടായിരിക്കും. ഇന്ത്യൻ വിപണി ആവശ്യപ്പെടുന്ന രീതിയിൽ മികച്ച ഫീച്ചറുകളും, മിഡ്-റേഞ്ച് ബജറ്റായ 20,000 രൂപയും ആയതിനാൽ Realmeയ്ക്ക് ഇന്ത്യയിൽ വലിയ സ്വീകാര്യത ഉണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഒപ്പം, ഷാരൂഖ് ഖാൻ കൂടി brand ambassador ആയി എത്തിയതിനാൽ, വിൽപ്പന എന്തായാലും കൊഴുക്കും.

മുൻപ് ഐഫോണുകളുടെ brand ambassador ആയിരുന്നു കിംഗ് ഖാൻ. എന്നാൽ ആപ്പിളുമായുള്ള കരാർ വളരെക്കാലം മുമ്പേ അവസാനിച്ചു. ഇപ്പോഴോ Android phoneൽ അമരത്വം നേടാനായി റിയൽമിയെ സഹായിക്കുന്നതാണ് ബോളിവുഡ് സൂപ്പർതാരത്തിന്റെ സാന്നിധ്യം.

പുതിയ ബ്രാൻഡ് അംബാസഡറായി ഷാരൂഖ് ഖാനെ നിയമിച്ചുവെന്ന് റിയൽമി തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. 'Reelൽ നിന്ന് Realലേക്ക് മാറുന്ന ബോളിവുഡ് കിംഗ് ഷാരൂഖ് ഖാന്റെ #TheNextLeapന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ!…' എന്നാണ് കമ്പനി ട്വീറ്റിൽ കുറിച്ചത്.

Realmeയുടെ സെലിബ്രിറ്റികൾ

ഇതാദ്യമായല്ല കമ്പനി തങ്ങളുടെ ഏതെങ്കിലും സീരീസ് ഫോണുകൾ ലോഞ്ച് ചെയ്യുന്നതിന് മുന്നേ പ്രമുഖരെ അംബാസഡറായി ചേർക്കുന്നത്. 2021ൽ ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ രാഹുലിനെയാണ് ബ്രാൻഡ് അംബാസഡറായി നിയമിച്ചത്. 2020ൽ Realme 6 സീരീസ് അവതരിപ്പിക്കാനായി ഹിന്ദി സൂപ്പർ താരം സൽമാൻ ഖാനെ ബ്രാൻഡ് അംബാസഡറായി കൊണ്ടുവന്നു. 

റിയൽമി 11 പ്രോ+ലേക്ക് വന്നാൽ, Dimensity 7050 ആണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 7W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി മറ്റൊരു പ്രധാന ഫീച്ചറാണ്. 18 മിനിറ്റിനുള്ളിൽ റിയൽമി 50% ചാർജ് പൂർത്തിയാക്കുമെന്ന് പറയുന്നു. ക്യാമറയാണ് ഈ സീരീസിൽ ഏറ്റവും പ്രധാനം. എഫ്/1.75 അപ്പർച്ചർ, 26 mm ലെൻസ്, ഒഐഎസ് എന്നിവയുള്ള 100MP മെയിൻ ക്യാമറ റിയൽമി 11 പ്രോയിൽ വരുന്നു. ഇതിന് 30fpsൽ 4K വീഡിയോ റെക്കോർഡ് ചെയ്യാൻ സാധിക്കും. കൂടാതെ 2MP മാക്രോ ക്യാമറയും, 16MPയുടെ ഫ്രണ്ട് ക്യാമറയുമുണ്ട്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo